| Sunday, 30th March 2025, 9:44 am

ബ്രേക്ക് പോലും എടുക്കാതെ വർക്ക് ചെയ്ത സിനിമയാണത്: ഛായാഗ്രാഹകൻ സുജിത്ത് വാസുദേവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിവാദങ്ങൾക്കിടയിലും നിറഞ്ഞ് ഓടിക്കൊണ്ടിരിക്കുകയാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ. ബുക്ക് മൈ ഷോയിൽ എമ്പുരാൻ ട്രെൻഡിങിലാണ്. ഇപ്പോൾ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ സുജിത്ത് വാസുദേവ്.

ആദ്യം സിനിമയുടെ ഷൂട്ടിങ് ദിവസം ഫിക്സ് ചെയ്തിരുന്നത് 172 ദിവസങ്ങളായിരുന്നുവെന്നും എന്നാൽ പിന്നീട് അത് 143 ദിവസമാക്കി കുറയ്ക്കുകയായിരുന്നുവെന്നും പറയുകയാണ് സുജിത്ത്. സിനിമയിൽ പ്രവർത്തിച്ചിട്ടുള്ള എല്ലാവരും എമ്പുരാനിൽ ഹാർഡ് വർക്ക് ചെയ്തിട്ടുണ്ടെന്നും ബ്രേക്ക് പോലും ഇല്ലാതെയാണ് അതിൽ വർക്ക് ചെയ്തതെന്നും സുജിത്ത് പറയുന്നു.

റണ്ണിങ് ബ്രേക്ക് എടുത്താൽ സമയം പോകുമെന്ന് വിചാരിച്ച് ആരും എടുത്തില്ലെന്നും ഇപ്പോൾ വർക്ക് ഇല്ലാത്തവർക്ക് പോയി കഴിച്ചിട്ട് വരാം എന്ന രീതിയിലായിരുന്നു അവിടത്തെ കാര്യങ്ങളെന്നും സുജിത്ത് പറയുന്നു. താനൊക്കെ ക്യാമറ ട്രോളിയിൽ ഇരുന്നിട്ടാണ് ഭക്ഷണം കഴിച്ചതെന്നും സുജിത്ത് കൂട്ടിച്ചേർത്തു.

കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് സുജിത്ത് ‌ഇക്കാര്യം സംസാരിച്ചത്.

‘ഈ സിനിമയുടെ റിയൽ ഷൂട്ട് ഡെയ്സ് ഞങ്ങൾ ആദ്യം തീരുമാനിച്ചിരുന്നത് 172 ദിവസങ്ങളായിരുന്നു. അതിനകത്ത് നിന്ന് കുറച്ച് കുറച്ച് കൊണ്ടു വന്ന് ആദ്യം 168 ദിവസമാക്കി, പിന്നീട് അത് 143 ദിവസത്തിനകത്ത് ചുരുക്കിയെടുത്തു. ഞങ്ങളുടെ ആത്മാർത്ഥമായിട്ടുള്ള പ്രയത്നം അതിനകത്ത് ഉണ്ടായിരുന്നു. ആ സിനിമയിൽ പ്രവർത്തിച്ചിട്ടുള്ള എല്ലാവരും ആ സിനിമയിൽ ഹാർഡ് വർക്ക് ചെയ്തിട്ടുണ്ട്.

ശരിക്ക് പറഞ്ഞാൽ ചില സമയത്തൊക്കെ ബ്രേക്ക് ഇല്ലാതെയാണ് ഞങ്ങൾ വർക്ക് ചെയ്തത്. സാധാരണ ബ്രേക്ക് എടുത്തു കഴിഞ്ഞാൽ ഒരു മണിക്കൂർ അതിന് പുറകെ പോകും. റണ്ണിങ് ബ്രേക്ക് എന്നാണ് അതിനെ പറയുന്നത്. അപ്പോൾ അത്രയും താമസം പോലും ഉണ്ടാകരുത് എന്ന് വിചാരിച്ച് ആരും അങ്ങനെ ബ്രേക്ക് എടുത്തിട്ടില്ല.

ഇപ്പോ വർക്ക് ഇല്ലാത്തവർക്ക് പോയി കഴിച്ചിട്ട് തിരിച്ചു വരാം എന്ന രീതിയിലായിരുന്നു അവിടത്തെ കാര്യങ്ങൾ. ഞാനൊക്കെ ഭക്ഷണം കഴിച്ചിരുന്നത് ക്യാമറ ട്രോളിയിൽ ഇരുന്നിട്ടായിരുന്നു. അങ്ങനെയാക്കെ ചെയ്തിട്ടാണ് 143 ദിവസത്തിനുള്ളിൽ ഞങ്ങൾ ഷൂട്ടിങ് തീർത്തത്’ സുജിത്ത് പറയുന്നു.

Content Highlight: It’s a film that was made without even taking a break says Sujith Vasudev

We use cookies to give you the best possible experience. Learn more