| Friday, 13th February 2026, 11:09 am

ഇസ്രഈല്‍ പ്രസിഡന്റിന്റെ ഓസ്‌ട്രേലിയാ സന്ദര്‍ശനം; പ്രതിഷേധിച്ച് ആയിരങ്ങള്‍ തെരുവിലിറങ്ങി

നിഷാന. വി.വി

മെല്‍ബണ്‍: ഇസ്രഈല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗിന്റെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശന യാത്രയുടെ അവസാന ദിവസം ഓസ്‌ട്രേലിയയില്‍ വന്‍ പ്രക്ഷോഭം.

ഗസയിലെ മനുഷ്യ കുരുതിയില്‍ ഹെര്‍സോഗിന് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഫലസ്തീന്‍ അനുകൂല പ്രതിഷേധക്കാര്‍ റാലി നടത്തിയത്.

ഹെര്‍സോഗിനെ യുദ്ധ കുറ്റവാളിയായി പ്രഖ്യാപിച്ച് കൊണ്ടായിരുന്നു പ്രക്ഷോഭം. എന്നാല്‍ തികച്ചും ശാന്തമായിട്ടായിരുന്നു പ്രക്ഷോഭം നടന്നത്.

കഫിയ ധരിച്ച് ഫലസ്തീന്‍ പതാകകള്‍ വീശിയായിരുന്നു പ്രതിഷേധ റാലി.

ഇസ്രഈല്‍ ഗസയില്‍ വംശഹത്യ നടത്തിയെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഹെര്‍ഗോസും ഉള്‍പ്പടെയുള്ള ഇസ്രഈലി ഉദ്യോഗസ്ഥരാണ് ഈ പ്രവൃത്തികള്‍ക്ക് പ്രേരണ നല്‍കിയതെന്നും കഴിഞ്ഞ വര്‍ഷം ഐക്യരാഷ്ട്ര സഭയുടെ അന്വേഷണ കമ്മീഷന്‍ നിഗമനത്തിലെത്തിയതും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ ഓസ്‌ട്രേലിയയിലെ ജൂതവിരുദ്ധ വികാരം ഭയപ്പെടുത്തുവെന്നും ഇറാനെ ലക്ഷ്യമിട്ട് പ്രതിഷേധം നടത്തൂവെന്നും ഇസ്രഈല്‍ പ്രസിഡന്റ് പറഞ്ഞു.

തിങ്കളാഴ്ച്ച പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടുകയും 27 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

നഗരത്തിലെ സെന്‍ട്രല്‍ ഡിസ്ട്രിക്റ്റില്‍ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകവും കുരുമുളക് സ്‌പ്രേയും ഉപയോഗിച്ചതായി റോയിട്ടേസ് റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Israeli President’s visit to Australia; Thousands take to the streets in protest

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more