| Sunday, 28th December 2025, 10:42 pm

സൊമാലിയയെ പരമാധികാര രാഷ്ട്രമായി അംഗീകരിച്ച് ഇസ്രഈൽ; നടപടി നഗ്നമായ അധിനിവേശമെന്ന് സൊമാലിയൻ പ്രസിഡന്റ്

ശ്രീലക്ഷ്മി എ.വി.

മൊഗാദിഷു: തങ്ങളെ പരമാധികാര രാഷ്ട്രമായി അംഗീകരിച്ച ഇസ്രഈലിന്റെ നടപടിയെ അപലപിച്ച് സൊമാലിയൻ പ്രസിഡന്റ് ഹസ്സൻ ഷെയ്ഖ് മുഹമ്മദ്.

പാർലമെന്റിന്റെ അടിയന്തര സംയുക്ത സമ്മേളനത്തിൽ ഇസ്രഈലിന്റെ നീക്കത്തെ പ്രസിഡന്റ് അസാധുവാക്കി പ്രഖ്യാപിച്ചു.

ഈ നീക്കം സൊമാലിയയുടെ പരമാധികാരത്തിന് നേരെയുള്ള ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ വിഭജിക്കാനുള്ള ശ്രമങ്ങൾ നിരസിക്കുന്നതിനായി ഒരു പ്രമേയവും പാർലമെന്റിൽ പാസാക്കി.

‘സൊമാലിയ ഒന്നാണ്. അതിന് ഒരു നീണ്ട ചരിത്രമുണ്ട്. സൊമാലിലാൻഡ് എന്നറിയപ്പെടുന്ന റിപ്പബ്ലിക്കിന്റെ വടക്കൻ പ്രദേശങ്ങൾ ഫെഡറൽ റിപ്പബ്ലിക് ഓഫ് സൊമാലിയയുടെ ഭാഗമാണ്. പ്രസിഡന്റ് മുഹമ്മദ് നിയമസഭാംഗങ്ങളോട് പറഞ്ഞു.

ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നടപടി ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൊമാലിയയുടെ സ്വാതന്ത്ര്യം, പ്രദേശിക സമഗ്രത എന്നിവയ്‌ക്കെതിരായ ‘നഗ്നമായ അധിനിവേശ’മാണിതെന്നും അദ്ദേഹം പറഞ്ഞു.

‘സൊമാലിയ നിരവധി ദുഷ്‌കരമായ സാഹചര്യങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്, എന്നാൽ അതിന്റെ പ്രാദേശിക സമഗ്രതയ്‌ക്കെതിരായ ഇത്രയും വലിയ ലംഘനം ഒരിക്കലും നേരിട്ടിട്ടില്ല,’ പ്രസിഡന്റ് പറഞ്ഞു.

സൊമാലിയയുടെ പരമാധികാരം ലംഘിക്കാൻ കഴിയില്ല എന്ന സന്ദേശമാണ് ഇസ്രഈലിന് നൽകാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്രഈലിന്റെ സൊമാലിയുടെ അംഗീകാരം നിരാകരിക്കുന്ന പ്രമേയം നിയമസഭാംഗങ്ങൾ വൻ ഭൂരിപക്ഷത്തോടെയാണ് പാസാക്കിയത്.

വെള്ളിയാഴ്ചയായിരുന്നു ഇസ്രഈൽ സൊമാലിയയെ പരമാധികാര രാഷ്ട്രമായി അംഗീകരിക്കുകയും പൂർണ നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെക്കുകയും ചെയ്തത്.

അമേരിക്കയുടെ മധ്യസ്ഥതയിലുള്ള അബ്രഹാം കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ഈ നയതന്ത്ര മുന്നേറ്റത്തെ ആഫ്രിക്കൻ യൂണിയൻ വിമർശിച്ചിരുന്നു. ഇത് സമാധാനത്തിനും സ്ഥിരതയ്ക്കും മേൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അവർ പറഞ്ഞു.

Content Highlight: Israel recognizes Somalia as a sovereign state; Somali president calls the move a blatant invasion

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more