രാജ്യത്തെ വിഭജിക്കാനുള്ള ശ്രമങ്ങൾ നിരസിക്കുന്നതിനായി ഒരു പ്രമേയവും പാർലമെന്റിൽ പാസാക്കി.
‘സൊമാലിയ ഒന്നാണ്. അതിന് ഒരു നീണ്ട ചരിത്രമുണ്ട്. സൊമാലിലാൻഡ് എന്നറിയപ്പെടുന്ന റിപ്പബ്ലിക്കിന്റെ വടക്കൻ പ്രദേശങ്ങൾ ഫെഡറൽ റിപ്പബ്ലിക് ഓഫ് സൊമാലിയയുടെ ഭാഗമാണ്. പ്രസിഡന്റ് മുഹമ്മദ് നിയമസഭാംഗങ്ങളോട് പറഞ്ഞു.
ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നടപടി ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൊമാലിയയുടെ സ്വാതന്ത്ര്യം, പ്രദേശിക സമഗ്രത എന്നിവയ്‌ക്കെതിരായ ‘നഗ്നമായ അധിനിവേശ’മാണിതെന്നും അദ്ദേഹം പറഞ്ഞു.
‘സൊമാലിയ നിരവധി ദുഷ്‌കരമായ സാഹചര്യങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്, എന്നാൽ അതിന്റെ പ്രാദേശിക സമഗ്രതയ്‌ക്കെതിരായ ഇത്രയും വലിയ ലംഘനം ഒരിക്കലും നേരിട്ടിട്ടില്ല,’ പ്രസിഡന്റ് പറഞ്ഞു.
സൊമാലിയയുടെ പരമാധികാരം ലംഘിക്കാൻ കഴിയില്ല എന്ന സന്ദേശമാണ് ഇസ്രഈലിന് നൽകാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രഈലിന്റെ സൊമാലിയുടെ അംഗീകാരം നിരാകരിക്കുന്ന പ്രമേയം നിയമസഭാംഗങ്ങൾ വൻ ഭൂരിപക്ഷത്തോടെയാണ് പാസാക്കിയത്.