അഷ്‌കലോണ്‍: ഇസ്രഈലിലെ അഷ്‌കലോണ്‍ നഗരത്തില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് നേരെ ആസൂത്രിതമായ വംശീയ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്.നഗരത്തിലെ ഒരു പൊതു പാര്‍ക്കില്‍ വെച്ചാണ് ഒരു കൂട്ടം ആളുകള്‍ ഇന്ത്യന്‍ തൊഴിലാളികളെ മര്‍ദിച്ചത്.
അഷ്‌കലോണ്‍: ഇസ്രഈലിലെ അഷ്‌കലോണ്‍ നഗരത്തില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് നേരെ ആസൂത്രിതമായ വംശീയ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്.നഗരത്തിലെ ഒരു പൊതു പാര്‍ക്കില്‍ വെച്ചാണ് ഒരു കൂട്ടം ആളുകള്‍ ഇന്ത്യന്‍ തൊഴിലാളികളെ മര്‍ദിച്ചത്.
ഇസ്രഈല്‍ മാധ്യമമായ കാന്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍, ഇന്ത്യന്‍ തൊഴിലാളികളെ ഒരു സംഘം ആളുകള്‍ ക്രൂരമായി മര്‍ദ്ദിക്കുന്നത് വ്യക്തമാണ്. ഫെബ്രുവരി 16-ന് ആണ് വാര്‍ത്താ ക്ലിപ്പ് പ്രചരിച്ചതെങ്കിലും, ആക്രമണം എപ്പോഴാണ് നടന്നതെന്ന് വ്യക്തമല്ല.
ആക്രമണത്തിന് മുന്നോടിയായി പ്രതികള്‍ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി ഗൂഢാലോചന നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവം പുറത്തുവന്നതോടെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.
‘ഇന്ത്യന്‍ തൊഴിലാളികളെ ഇസ്രായേലിലേക്ക് അയക്കുമ്പോള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് വാചാലരാകുന്ന സര്‍ക്കാര്‍, നമ്മുടെ ആളുകള്‍ അവിടെ ക്രൂരത നേരിടുമ്പോള്‍ മൗനം പാലിക്കുകയാണ്,’ എന്ന് പവന്‍ ഖേര എക്‌സില്‍ കുറിച്ചു.
ഗസ അതിര്‍ത്തിക്ക് സമീപം സ്ഥിതി ചെയ്യുന്ന അഷ്‌കലോണില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് നേരെ നടക്കുന്ന ഇത്തരം ആക്രമണങ്ങള്‍ ആശങ്കാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിക്കേറ്റവര്‍ക്ക് മതിയായ ചികിത്സ ഉറപ്പാക്കണമെന്നും ഇസ്രഈല്‍ സര്‍ക്കാരുമായി സംസാരിച്ച് കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഖേര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് ആവശ്യപെട്ടിട്ടുണ്ട്.
2023 ഒക്ടോബറില്‍ ഗസ യുദ്ധം ആരംഭിച്ചതിന് പിന്നാലെ പതിനായിരക്കണക്കിന് ഫലസ്തീന്‍ തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റ് ഇസ്രായേല്‍ റദ്ദാക്കിയിരുന്നു.
ഇതിനെത്തുടര്‍ന്നുണ്ടായ തൊഴില്‍ക്ഷാമം പരിഹരിക്കാനാണ് ഇന്ത്യയില്‍ നിന്ന് വലിയ തോതില്‍ നിര്‍മ്മാണ തൊഴിലാളികളെ ഇസ്രഈലിലേക്ക് എത്തിച്ചത്. ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് തൊഴിലാളികളാണ് നിലവില്‍ അവിടെയുള്ളത്.
അടുത്ത ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രഈല്‍ സന്ദര്‍ശനത്തിന് ഒരുക്കുന്നതിനിടയിലാണ് ഈ സംഭവം പുറത്തുവരുന്നത്.
ഇന്ത്യന്‍ തൊഴിലാളികളുടെ സുരക്ഷ സംബന്ധിച്ച് ട്രേഡ് യൂണിയനുകള്‍ നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
Content Highlight: Israel: Indian workers assaulted in ‘racist, premeditated’ attack