ഗസ: ഗസയില്‍ ജനങ്ങള്‍ പട്ടിണിയും ദുരിതവും അനുഭവിക്കുന്നതിനിടെ യു.എന്‍ റിലീഫ് ആന്‍ഡ് വര്‍ക്‌സ് ഏജന്‍സിയുടെ ഓഫീസ് ഇസ്രഈല്‍ സൈന്യം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു.
വടക്കന്‍ ഗസയിലെ ജബാലിയ അഭയാര്‍ത്ഥി ക്യാമ്പിന് സമീപമുള്ള ഓഫീസാണ് തകര്‍ത്തത്.
ഗസ: ഗസയില്‍ ജനങ്ങള്‍ പട്ടിണിയും ദുരിതവും അനുഭവിക്കുന്നതിനിടെ യു.എന്‍ റിലീഫ് ആന്‍ഡ് വര്‍ക്‌സ് ഏജന്‍സിയുടെ ഓഫീസ് ഇസ്രഈല്‍ സൈന്യം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു.
വടക്കന്‍ ഗസയിലെ ജബാലിയ അഭയാര്‍ത്ഥി ക്യാമ്പിന് സമീപമുള്ള ഓഫീസാണ് തകര്‍ത്തത്.
ഇസ്രഈലിന്റെ ഈ നടപടി മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പൂര്‍ണമായി തടസപ്പെടുത്തുമെന്ന് ആശങ്കയുയര്‍ന്നിട്ടുണ്ട്.
ശുചിത്വ സംവിധാനങ്ങളുടെ അഭാവവും മലിനജലത്തിന്റെ വ്യാപനവും കാരണം ഗസയില്‍ പകര്‍ച്ചവ്യാധി ഭീഷണി റെക്കോഡ് നിലയിലെത്തിയതായി ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
യു.എന്‍ ഏജന്‍സിക്കെതിരെയുള്ള ഇസ്രഈല്‍ നീക്കം മാനുഷിക സഹായങ്ങള്‍ വിതരണം ചെയ്യുന്നതിനെ സാരമായി ബാധിച്ചിരിക്കുകയാണ്.
യു.എന്‍ ഏജന്‍സിയെ നിരോധിക്കാനുള്ള ഇസ്രഈല്‍ പാര്‍ലമെന്റിന്റെ നീക്കത്തിന് പിന്നാലെയാണ് ഈ നടപടി. ഭക്ഷണത്തിനും മരുന്നിനുമായി ലക്ഷക്കണക്കിന് ആളുകള്‍ ആശ്രയിക്കുന്ന ഏക സ്ഥാപനമാണ് ഇസ്രഈല്‍ തകര്‍ത്തിരിക്കുന്നത്.
അഴുക്കുചാലുകള്‍ നിറഞ്ഞ തെരുവുകളും ശുദ്ധജലത്തിന്റെ ലഭ്യതക്കുറവും മൂലം ചര്‍മ രോഗങ്ങളും വയറിളക്കവും കുട്ടികള്‍ക്കിടയില്‍ പടരുകയാണ്. ആരോഗ്യ സംവിധാനങ്ങള്‍ ഭൂരിഭാഗവും തകര്‍ന്ന നിലയിലായതിനാല്‍ രോഗവ്യാപനം തടയാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.
ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കാത്തത് ഗസയില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.
content highlight: Israel bulldozes UNRWA as disease risks reach ‘record high’ in Gaza