ലാഹോര്‍: ചരിത്രത്തിലേക്ക് തിരികെ പോവാനുള്ള സുപ്രധാന തീരുമാനവുമായി പാകിസ്ഥാന്‍. ലാഹോറിലെ പല സ്ഥലങ്ങളിലേയും പേര് മാറ്റാനാണ് പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
വിഭദനത്തിന് ശേഷം പാകിസ്ഥാനില്‍ പല സ്ഥലങ്ങള്‍ക്കും ഇസ്‌ലാമിക ശൈലിയിലുള്ളതോ ദേശീയ പ്രാധാന്യമുള്ളതോ ആയ പേര് നല്‍കിയിരുന്നു. ഇത് മാറ്റി വിഭജനത്തിന് മുന്നേയുള്ള രാജ്യത്തിന്റെ ചരിത്രം തിരിച്ചുപിടിക്കാനാണ് പേരുമാറ്റല്‍ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.
പുതിയ പേരുകള്‍ നല്‍കുന്നതിന് പകരം മായ്ക്കപ്പെട്ട് പോയ ഹിന്ദു, സിഖ്, പേരുകളിലേക്കാണ് ഈ സ്ഥലങ്ങളെ തിരികെ കൊണ്ടുപോവുന്നത്. ‘ലാഹോര്‍ ഹെറിറ്റേജ് ഏരിയ റിവൈവല്‍ പ്രൊജക്റ്റിന്റെ’ ഭാഗമായാണ് ഈ സാംസ്‌കാരിക വീണ്ടെടുപ്പ്.
പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസിന്റെ അനുമതിയോടെയാണ് ലാഹോറിലെ പഴയ തെരുവകളുടെയും ഇടനാഴികളുടെയും പേരുകള്‍ പുനസ്ഥാപിക്കാന്‍ തീരുമാനമെടുത്തതെന്ന് ഒരു ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്‌ലാം പുരയെ കൃഷണ്‍ നഗറായി പുനര്‍നാമകരണം ചെയ്തു. ബാബരി മസ്ജിദ് ചൗക്ക് ജൈന്‍ മന്ദിര്‍ ചൗക്കായും സുന്നത്ത് നഗര്‍ ശാന്ത് നഗറായും മുസ്തഫാബാദ് ധര്‍മപുരയായും പേര് മാറ്റി.
പല തെരുവുകളിലും മാറ്റിയ സ്ഥലപേരുകളുടെ സൈന്‍ ബോര്‍ഡുകള്‍ ഉയര്‍ന്ന് തുടങ്ങിയിട്ടുണ്ട്.
തുടക്കം എന്ന നിലയിലാണ് ലാഹോറിലെ പദ്ധതി. ജിന്ന റോഡിനെ ക്വീന്‍സ് റോഡായും മൗലാന സഫര്‍ അലി ഖാന്‍ ചൗക്കിനെ ലക്ഷ്മി ചൗക്കായും സര്‍ ആഗാ ഖാന്‍ ചൗക്കിനെ ലക്ഷ്മി ചൗക്കായും പേര് മാറ്റി.
Content Highlight: Islampura now Krishan Nagar; Pakistan renames places
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.