| Monday, 26th September 2022, 5:13 pm

യൂസുഫുല്‍ ഖറദാവി അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദോഹ: ഇസ്‌ലാമിസ്റ്റ് പണ്ഡിതനും ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് മുസ്‌ലിം സ്‌കോളേഴ്സിന്റെ (ഐ.യു.എം.എസ്) സ്ഥാപക പ്രസിഡന്റുമായ ഡോ. യൂസുഫുല്‍ ഖറദാവി അന്തരിച്ചു. 96 വയസായിരുന്നു. യൂസുഫുല്‍ ഖറദാവിയുടെ ട്വിറ്റര്‍ ഔദ്യോഗിക അക്കൗണ്ട് വഴിയാണ് ഇതുസംബന്ധിച്ച വാര്‍ത്ത അറിയിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമജീവിതം നയിക്കുകയായിരുന്നു.

1926ല്‍ ഈജിപ്തിലെ ത്വന്‍തയ്ക്കു സമീപം സ്വഫ്ത് തുറാബിലാണ് ഖറദാവിയുടെ ജനനം. അസ്ഹറില്‍നിന്ന് ഖുര്‍ആന്‍, ഹദീസ് പഠനങ്ങളിലും ഭാഷാസാഹിത്യത്തിലും ബിരുദവും ബിരുദാനന്തര ബിരുദവും നേടി.

ഇജിപ്തുമായുള്ള രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് 1961ല്‍ ഖത്തറില്‍ സ്ഥിരതാമസമാക്കി. ഖത്തര്‍ സെക്കന്‍ഡറി റിലീജ്യസ് ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1977ല്‍ ഖത്തര്‍ യൂണിവേഴ്‌സിറ്റിയില്‍ ശരീഅ: ആന്‍ഡ് ഇസ്‌ലാമിക് സ്റ്റഡീസ് കോളേജ് ആരംഭിച്ചു.

എട്ട് അന്താരാഷ്ട്ര പുരസ്‌കാരങ്ങളും യൂസുഫുല്‍ ഖറദാവിക്ക് ലഭിച്ചിട്ടുണ്ട്. 1973ല്‍ ഡോക്ടറേറ്റും സ്വന്തമാക്കി. 2004ല്‍ കിങ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡും ലഭിച്ചു. 120ലധികം പുസ്തകങ്ങള്‍ ഖറദാവി രചിച്ചിട്ടുണ്ട്.

CONTENT HIGHLIGHTS: Islamist scholar and Muslim Scholar Yusuful Qaradawi passed away

We use cookies to give you the best possible experience. Learn more