ഐ.എസ്.എല്‍; കരകയറാതെ ബ്ലാസ്‌റ്റേഴ്‌സ്
ISL
ഐ.എസ്.എല്‍; കരകയറാതെ ബ്ലാസ്‌റ്റേഴ്‌സ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 7th December 2018, 9:46 pm

കൊച്ചി: ഐ.എസ്.എല്‍ 2018 സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കഷ്ടകാലം തുടരുന്നു. പുണെ സിറ്റിക്കെതിരെ ഇന്ന് ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് മഞ്ഞപ്പട തോറ്റത്.

മാഴ്സലീഞ്ഞ്യോയുടെ ഏക ഗോളിലായിരുന്നു പുണെയുടെ വിജയം. ഇരുപതാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശരാക്കിക്കൊണ്ട് പുണെയുടെ ഗോള്‍ പിറന്നത്.

ഇയാന്‍ ഹ്യും തുടങ്ങി വച്ച നീക്കത്തില്‍ നിന്നായിരുന്നു ഗോള്‍. പാസ് ലഭിച്ച മലയാളി താരം ആഷിഖ് കുരുണിയന്റെ മുന്നേറ്റത്തിനൊടുവില്‍ മാഴ്സലീഞ്ഞ്യോ പന്ത് വലയിലെത്തിക്കുകയായിരുന്നു.

ALSO READ: 49 വര്‍ഷത്തിനുശേഷം പാകിസ്താനെതിരെ ടെസ്റ്റ് പരമ്പര വിജയവുമായി കിവീസ്

പുണെയുടെ മുന്നേറ്റത്തോടെയായിരുന്നു മത്സരം തുടങ്ങിയത്. രണ്ടാം മിനിറ്റില്‍ കേരളാ ബോക്സിലേക്ക് പന്തുമായെത്തിയ മലയാളി താരം ആഷിഖ് കുരുണിയന്റെ ഷോട്ട് പുറത്തേക്ക് പോകുകയായിരുന്നു.

കേരള പ്രതിരോധത്തെ ആഷിഖ് ബുദ്ധിമുട്ടിച്ചു കൊണ്ടിരുന്നു. 20-ാം മിനിറ്റില്‍ അദ്ദേഹത്തിന്റെ ഇത്തരത്തിലുള്ള ഒരു മുന്നേറ്റത്തില്‍ നിന്നാണ് മാഴ്സലീഞ്ഞ്യോ പുണെയുടെ ഗോള്‍ നേടിയത്.

ലക്ഷ്യം തെറ്റിയ നീക്കങ്ങളാണ് ഇത്തവണയും കേരളത്തിന് വിനയായത്.

WATCH THIS VIDEO: