ഈ ബൗളര്‍മാരെ നെറ്റ്‌സില്‍ നേരിടാന്‍ പ്രയാസം: ഇഷന്‍ കിഷന്‍
ipl 2021
ഈ ബൗളര്‍മാരെ നെറ്റ്‌സില്‍ നേരിടാന്‍ പ്രയാസം: ഇഷന്‍ കിഷന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 2nd June 2021, 7:19 pm

മുംബൈ: ഐ.പി.എല്‍ 2020 സീസണിലൂടെ ആരാധകരുടെ ശ്രദ്ധ നേടിയ താരമാണ് മുംബൈ ഇന്ത്യന്‍സിന്റെ ഇഷന്‍ കിഷന്‍. കഴിഞ്ഞ സീസണില്‍ 14 കളിയില്‍ നിന്ന് 516 റണ്‍സും ഇഷന്‍ നേടിയിരുന്നു.

ഇതോടെ ഇന്ത്യന്‍ ടീമിലേക്കും താരത്തിനെത്തായി. പാതിവഴിയില്‍ നിര്‍ത്തിയ 2021 സീസണ്‍ ഐ.പി.എല്ലില്‍ അഞ്ച് കളികളില്‍ നിന്ന് 73 റണ്‍സാണ് ഇഷന്‍ നേടിയിരിക്കുന്നത്.

ഒരുപിടി മികച്ച താരങ്ങളുള്ള മുംബൈ ഇന്ത്യന്‍സില്‍ നെറ്റ്‌സില്‍ നേരിടാന്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുള്ള താരങ്ങളാരാണെന്ന് പറയുകയാണ് ഇഷന്‍.

ജസ്പ്രീത് ബുംറയേയും ക്രുണാള്‍ പാണ്ഡ്യയേയും നെറ്റ്‌സില്‍ നേരിടുന്നത് ശ്രമകരമാണെന്നാണ് ഇഷന്‍ പറയുന്നത്. ക്രുണാള്‍ പാണ്ഡ്യ തന്ത്രപരമായി സ്ലോ ബോള്‍ ആണ് എറിയുന്നതെന്നും അത് ജഡ്ജ് ചെയ്യാന്‍ പ്രയാസമാണെന്നും ഇഷന്‍ പറഞ്ഞു.

ഹര്‍ദിക് പാണ്ഡ്യയേയും ഇഷന്‍ വാനോളം പുകഴ്ത്തി. പാണ്ഡ്യയുടെ കണ്ണും കൈയും തമ്മിലുള്ള കോര്‍ഡിനേഷന്‍ അസാധ്യമാണെന്നും ബിഗ് ഹിറ്റിംഗിന് പാണ്ഡ്യയെ സഹായിക്കുന്നത് ഇതാണെന്നും ഇഷന്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Ishan Kishan Picks Two Mumbai Indians Bowlers Whom He Struggles To Counter In The Nets