| Saturday, 24th May 2025, 6:11 pm

'ഹം ദേഖേംഗേ' ഭീഷണിയാണോ? പാകിസ്ഥാൻ ഭരണകൂടം ഭയപ്പെട്ട പാട്ട്, ഇന്ത്യയിൽ രാജദ്രോഹകുറ്റമോ

ജിൻസി വി ഡേവിഡ്

1986 ഫെബ്രുവരി 13 ന് പാകിസ്ഥാനിലെ ലാഹോറിലെ അൽഹമ്ര ആർട്സ് കൗൺസിലിൽ 50,000 ത്തോളം വരുന്ന ഒരു വലിയ ജനക്കൂട്ടത്തിന് മുന്നിൽ ഈ ഗാനം ഉയർന്നു. അന്നത്തെ ജനറൽ സിയാ-ഉൽ-ഹഖിന്റെ സൈനിക ഭരണകൂടത്തിനെതിരായ ശക്തമായ പ്രതിഷേധ പ്രകടനമായായിരുന്നു ഈ വരികൾ ഉയർന്നത്. വിപ്ലവഗാനമായും പ്രതിഷേധങ്ങളുടെ ശബ്ദമായും പിന്നീട് ചരിത്രത്തിൽ കുറിക്കപ്പെട്ട ആ ഗാനത്തിന്റെ രചയിതാവ് പാക് പൗരനെങ്കിലും സ്വന്തം രാജ്യത്ത് അഭയാർത്തിയാകേണ്ടിവന്ന ഫൈസ് അഹമ്മദ് ഫൈസ് ആയിരുന്നു.

അദ്ദേഹത്തിന്റെ ആ ഗാനം അന്ന് പാടിയത് ഇഖ്ബാൽ ബാനോയാണ്. അന്നത്തെ പാകിസ്ഥാൻ പ്രസിഡന്റ് നിരോധിച്ച വസ്ത്രമായിരുന്ന, പ്രതിഷേധത്തിന്റെ നിറമായ കറുത്ത സാരി ധരിച്ചാണ് ഇഖ്ബാൽ ബാനോ ആ ഗാനമാലപിച്ചത്.

Content Highlight: Is ‘Hum Dekhenge’ a threat? The song that scared the Pakistani government, is it a treason charge in India?

ജിൻസി വി ഡേവിഡ്

ഡൂൾ ന്യൂസ് സബ് എഡിറ്റർ ട്രെയിനി. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ജമ്മുവിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ന്യൂ മീഡിയയിൽ ബിരുദാനന്തര ബിരുദം