| Saturday, 10th May 2025, 3:12 pm

തുടരും കണ്ട് ആളുകള്‍ എനിക്കയച്ച മെസേജില്‍ 99 ശതമാനവും പ്രകാശ് വര്‍മയുടെ നമ്പര്‍ ചോദിച്ചുകൊണ്ടുള്ളവ: ഇര്‍ഷാദ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടെലിവിഷന്‍ സീരിയലുകളിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടനാണ് ഇര്‍ഷാദ് അലി. 1995ല്‍ പുതുക്കോട്ടയിലെ പുതുമണവാളന്‍ എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്യാന്‍ ഇര്‍ഷാദിന് സാധിച്ചിരുന്നു. തിയേറ്ററില്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുന്ന തുടരും എന്ന ചിത്രത്തിലും പ്രധാന വേഷത്തില്‍ ഇര്‍ഷാദ് അലി അഭിനയിച്ചിരുന്നു.

ഇപ്പോള്‍ ചിത്രത്തിലെ വില്ലന്‍ വേഷം അവതരിപ്പിച്ച പ്രകാശ് വര്‍മയെ കുറിച്ച് സംസാരിക്കുകയാണ് ഇര്‍ഷാദ് അലി. തന്റെ ഫോണിലേക്ക് തുടരും കണ്ട് മെസേജ് അയച്ച ആളുകളില്‍ 99 ശതമാനം ആളുകളും പ്രകാശ് വര്‍മയുടെ നമ്പര്‍ ചോദിച്ചാണ് മെസേജ് അയച്ചിരിക്കുന്നതെന്ന് ഇര്‍ഷാദ് പറയുന്നു.

പ്രകാശ് വര്‍മ വളരെ സിംപിള്‍ ആയിട്ടുള്ള മനുഷ്യനാണെന്നും അദ്ദേഹം വന്ന ആദ്യത്തെ ദിവസം തന്നെ തനിക്ക് സൗഹൃദമുണ്ടാക്കാന്‍ കഴിഞ്ഞുവെന്നും ഇര്‍ഷാദ് പറഞ്ഞു. പ്രകാശ് വര്‍മയുടെ കഥാപാത്രമായുള്ള ഗ്രോത്ത് തനിക്ക് കാണാന്‍ കഴിഞ്ഞുവെന്നും അവരുടെ കൂടെയെല്ലാം സ്‌ക്രീന്‍ ഷെയര്‍ ചെയ്യപ്പെടുക എന്ന് പറയുന്നത് വളരെ വലിയ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇര്‍ഷാദ് അലി.

‘എന്റെ ഫോണിലേക്ക് തുടരും കണ്ടിട്ട് മെസേജ് അയച്ച ആളുകളില്‍ 99 ശതമാനം ആളുകളും പ്രകാശ് വര്‍മയുടെ നമ്പര്‍ ചോദിച്ചാണ് മെസേജ് അയച്ചിരിക്കുന്നത്. പ്രകാശ് വര്‍മയെ മെന്‍ഷന്‍ ചെയ്യാതെ ഈ സിനിമക്ക് പൂര്‍ണതയില്ല. പ്രകാശ് വര്‍മ വളരെ സിംപിള്‍ ആയിട്ടുള്ള മനുഷ്യനാണ്. അദ്ദേഹം വന്ന ആദ്യത്തെ ദിവസം തന്നെ എനിക്ക് സൗഹൃദമുണ്ടാക്കാന്‍ കഴിഞ്ഞു. ആ സൗഹൃദം എനിക്ക് നന്നായി കൊണ്ടുപോകാന്‍ പറ്റി.

അയാളെ തരുണ്‍ വര്‍ക്ക് ചെയ്യിപ്പിക്കുകയായിരുന്നു, ആ കഥാപാത്രത്തെ ഇങ്ങനെ കൊണ്ടുപോകുകയായിരുന്നു. പ്രകാശ് വര്‍മയുടെ കഥാപാത്രമായുള്ള ആ ഒരു ഗ്രോത്ത് എനിക്ക് കാണാന്‍ കഴിഞ്ഞു. ഇവരുടെ കൂടെയെല്ലാം സ്‌ക്രീന്‍ ഷെയര്‍ ചെയ്യപ്പെടുക എന്ന് പറയുന്നത് വളരെ വലിയ കാര്യമാണ്,’ ഇര്‍ഷാദ് അലി പറയുന്നു.

Content Highlight: Irshad Ali Talks About Thudarum Movie And Prakash Varma

We use cookies to give you the best possible experience. Learn more