തുടരും സിനിമയിലെ പ്രകാശ് വർമ അവതരിപ്പിച്ച കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് നടൻ ഇർഷാദ് അലി. ചിത്രം കണ്ടിട്ട് തന്നെ വിളിച്ച അല്ലെങ്കിൽ മെസേജ് അയച്ച ആളുകളില്‍ 99 ശതമാനവും ചോദിച്ചത് പ്രകാശ് വര്‍മയുടെ നമ്പര്‍ ആണെന്നും പ്രകാശ് വര്‍മയെ മെന്‍ഷന്‍ ചെയ്യാതെ ഈ സിനിമയ്ക്ക് പൂര്‍ണതയില്ലെന്നും ഇർഷാദ് അലി പറയുന്നു.
പ്രകാശ് വര്‍മ ഭയങ്കര സിമ്പിളായിട്ടുള്ള മനുഷ്യനാണെന്നും ഒറ്റ ദിവസം കൊണ്ടുതന്നെ സൗഹൃദം ഉണ്ടാക്കാന്‍ പറ്റിയെന്നും ഇർഷാദ് അലി പറഞ്ഞു.
പ്രകാശ് വർമയുടെ എസ്.ഐ ജോര്‍ജ് എന്ന കഥാപാത്രത്തെ തരുണ്‍ വര്‍ക്ക് ചെയ്യിപ്പിച്ചെടുത്തതാണെന്നും പ്രകാശ് വര്‍മയുടെ ക്യാരക്ടറിന്റെ ഓരോ ഗ്രോത്തും തരുണ്‍ കാരണമാണെന്നും ഇർഷാദ് അലി അഭിപ്രായപ്പെട്ടു.
സ്‌ക്രിപ്റ്റ് വായിച്ചപ്പോഴേ ആ കഥാപാത്രം ശ്രദ്ധിക്കപ്പെടുമെന്ന് തനിക്ക് അറിയാമായിരുന്നെന്നും ആരാണ് ഈ വേഷം ചെയ്യുനന്തെന്നായിരുന്നു ആദ്യം നോക്കിയതെന്നും ഈ ക്യാരക്ടറൊക്കെ കിട്ടിയിരുന്നെങ്കിലെന്ന് അറിയാതെ ആലോചിച്ച് പോകുമെന്നും ഇർഷാദ് അലി വ്യക്തമാക്കി.
സിനിമയിൽ പ്രകാശ് വർമ കാണിക്കുന്ന ഹലോ തരുണിൻ്റെയാണെന്നും ക്യാരക്ടറിന്റെ പൂര്‍ണത തരുണിന്റെ മനസിലുണ്ടായിരുന്നുവെന്നും ഇർഷാദ് അലി കൂട്ടിച്ചേർത്തു. മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു ഇർഷാദ് അലി.
‘എന്റെ ഫോണിലേക്ക് തുടരും കണ്ടിട്ട് വിളിച്ച, മെസേജ് അയച്ച ആളുകളില്‍ 99 ശതമാനവും പ്രകാശ് വര്‍മയുടെ നമ്പര്‍ ഒന്ന് തരുമോ എന്നാണ് ചോദിച്ചത്. പ്രകാശ് വര്‍മയെ മെന്‍ഷന്‍ ചെയ്യാതെ ഈ സിനിമയ്ക്ക് പൂര്‍ണതയില്ല. പ്രകാശ് വര്‍മ ഭയങ്കര സിമ്പിളായിട്ടുള്ള മനുഷ്യനാണ്. ഒറ്റ ദിവസം കൊണ്ടുതന്നെ സൗഹൃദം ഉണ്ടാക്കാന്‍ പറ്റിയെനിക്ക്.
അയാളെ തരുണ്‍ വര്‍ക്ക് ചെയ്യിപ്പിച്ചതാണ്. പ്രകാശ് വര്‍മയുടെ ക്യാരക്ടറിന്റെ ഓരോ ഗ്രോത്തും തരുണ്‍ കാരണമാണ്. ഞാന്‍ സ്‌ക്രിപ്റ്റ് വായിച്ചപ്പോഴേ എനിക്ക് അറിയാമായിരുന്നു കഥാപാത്രം ശ്രദ്ധിക്കപ്പെടുമെന്ന്. ഇതാരാ ചെയ്യുന്നത് എന്നുള്ളതായിരുന്നു ആദ്യം നോക്കിയത്.
ആ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ ഇതാരാണാവോ ചെയ്യുക, ഇതൊക്കെ കിട്ടിയിരുന്നെങ്കില്‍… എന്ന് അറിയാതെ ആലോചിച്ച് പോകും.
സിനിമയില്‍ പ്രകാശ് വർമ കാണിക്കുന്ന ഹലോ ഒക്കെ തരുണിന്റെയാണ്. ക്യാരക്ടറിന്റെ പൂര്‍ണത തരുണിന്റെ മനസിലുണ്ടായിരുന്നു,’ തരുണ്‍ പറയുന്നു.
Content Highlight: Irshad Ali Talking about Helo Scene in Thudarum Movie