| Monday, 12th May 2025, 10:29 am

ആ മുന്‍നിര സംവിധായകരുടെ ഒരു സിനിമയിലേക്കും എന്നെ ഇതുവരെ വിളിച്ചിട്ടില്ല: ഇര്‍ഷാദ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നായക നടനായും സഹനടനായും മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന അഭിനേതാവാണ് ഇര്‍ഷാദ് അലി. സിബി മലയില്‍ സംവിധാനം ചെയ്ത് 1998ല്‍ പുറത്തുവന്ന ‘പ്രണയവര്‍ണങ്ങള്‍‘ എന്ന ചിത്രത്തിലൂടെയാണ് ഇര്‍ഷാദ് അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. ടി. വി. ചന്ദ്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 2003ല്‍ പുറത്തിറങ്ങിയ പാഠം ഒന്ന്: ഒരു വിലാപം എന്ന ചിത്രത്തില്‍ ഇര്‍ഷാദ് ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.

മലയാള സിനിമയില്‍ മുന്‍നിരയിലുള്ള ഒരുപാട് സംവിധായകരുടെ സിനിമയില്‍ താന്‍ അഭിനയിച്ചിട്ടില്ലെന്ന് ഇര്‍ഷാദ് അലി പറയുന്നു. ആഷിഖ് അബു, അന്‍വര്‍ റഷീദ്, അമല്‍ നീരദ് എന്നീ സംവിധായകരുടെ സിനിമകളില്‍ തനിക്ക് അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും താന്‍ ഇതുവരെ അവരുടെ ഒരു സിനിമയില്‍ പോലും അഭിനയിച്ചിട്ടില്ലെന്നും ഇര്‍ഷാദ് കൂട്ടിച്ചേര്‍ത്തു.

ആരും തന്നെ അവഗണിക്കുന്നതായി തോന്നിയിട്ടില്ലെന്നും അവര്‍ക്ക് തന്നെ ആവശ്യമില്ലാത്തതുകൊണ്ടാണ് സിനിമയിലേക്ക് വിളിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് പകരം വിളിക്കാന്‍ അവര്‍ക്ക് മറ്റ് നൂറ് ആളുകള്‍ കാണുമെന്നും അവര്‍ക്ക് കംഫര്‍ട് എന്ന് തോന്നുന്ന അഭിനേതാവിനെ ആയിരിക്കും അവര്‍ കൂടുതലും സമീപിക്കുക എന്നും ഇര്‍ഷാദ് അലി പറയുന്നു. സിനിമാപ്രാന്തന്‍ എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇവിടെ നിലവില്‍ ഉള്ള ഒരുപാട് സംവിധായകരുടെ സിനിമ ഞാന്‍ ചെയ്തിട്ടില്ല. എനിക്ക് വര്‍ക്ക് ചെയ്യാന്‍ ആഗ്രഹം ഉള്ള രണ്ട് മൂന്ന് സംവിധായകരുണ്ട്. അവരുടെ പേര് ഞാന്‍ പറയാം. ആഷിഖ് അബുവിന്റെ പടത്തില്‍ ഇത് വരെ അഭിനയിച്ചിട്ടില്ല. അമല്‍ നീരദിന്റെ പടത്തില്‍ ഇതുവരെ അഭിനയിച്ചിട്ടില്ല. അന്‍വര്‍ റഷീദിന്റെ പടത്തിലും ഞാന്‍ ഇതുവരെ അഭിനയിച്ചിട്ടില്ല. ഇങ്ങനെ ഒരുപാട് സംവിധായകരുടെ പടത്തില്‍ ഞാന്‍ അഭിനയിച്ചിട്ടില്ല. ആരോ ഒരിക്കല്‍ എന്നോട് ചോദിച്ചു ‘ നിങ്ങളെ അവഗണിക്കുമെന്ന് തോന്നുന്നുണ്ടോ’ എന്ന്.

എന്നെ അങ്ങനെ അവഗണിക്കേണ്ട കാര്യം അവര്‍ക്ക് ഇല്ല. എന്നെ അവഗണിക്കാന്‍ ആര്‍ക്കും പറ്റില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നമ്മളെ ആവശ്യമില്ലാത്തതുകൊണ്ടാണ് അവര്‍ വിളിക്കാത്തത് അതിനെ അവഗണന എന്ന് പറയരുത്. അവര്‍ക്ക് എനിക്ക് പകരം വെക്കാന്‍ ഒരു നൂറ് ആളുകള്‍ ഉണ്ടാകും അല്ലെങ്കില്‍ അവര്‍ക്ക് അവരുടെ കംഫര്‍ട് സോണില്‍ ഒരുപാട് പേരുണ്ടാകും. ഞാന്‍ അത്ര കംഫര്‍ട്ടാകണമെന്നില്ല. അങ്ങനെ പല ഘടകങ്ങള്‍ ഉണ്ടാകാം. ഒരു സംവിധായകന്‍, ആ ക്രൂ, ഒരു നിര്‍മാതാവിനൊക്കെ ഇവനെ വെച്ചാല്‍ നല്ല കംഫര്‍ട്ടാണ് എന്ന് തോന്നുന്ന നടന്‍മാരെയാണ് അവര്‍ വിളിക്കുക,’ ഇര്‍ഷാദ് അലി പറയുന്നു.

Content Highlight: Irshad Ali says that  he has not yet acted in the films of Aashiq Abu, Amal Neerad, and Anwar Rasheed.

Latest Stories

We use cookies to give you the best possible experience. Learn more