സംഭവസ്ഥലത്ത് നിന്ന് 32 പേരെ ശ്രീലങ്കന്‍ നാവികസേന രക്ഷപ്പെടുത്തിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കായി കടലില്‍ തിരച്ചില്‍ തുടരുകയാണ്.
ഇന്ത്യയുടെ അതിഥിയായിരുന്ന സമയത്താണ് കപ്പല്‍ ആക്രമിക്കപ്പെട്ടതെന്ന ഇറാന്റെ ആരോപണങ്ങളെ ഇന്ത്യ തള്ളി.
ചടങ്ങുകള്‍ കഴിഞ്ഞ് മടങ്ങിയ കപ്പലിന്റെ സുരക്ഷയില്‍ ഇന്ത്യക്ക് പങ്കില്ലെന്നും, ആക്രമണം നടന്ന പ്രദേശം ശ്രീലങ്കയുടെ രക്ഷാപ്രവര്‍ത്തന പരിധിയിലാണ് വരുന്നതെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം, ഇന്ത്യയുടെ തൊട്ടടുത്ത് വെച്ച് ഇത്തരമൊരു ആക്രമണം നടന്നതില്‍ പ്രതിപക്ഷം കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
.ഈ സംഭവത്തെ ‘കടലിലെ ക്രൂരത’ എന്ന് വിശേഷിപ്പിച്ച ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, അമേരിക്ക ഇതിന് വലിയ വില നല്‍കേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി.
Content Highlight: IRIS Dena was not ‘India’s guest’ after leaving on Feb 25: Govt sources