| Monday, 23rd March 2026, 6:24 pm

ആ രണ്ട് താരങ്ങളെയും കൈവിട്ടതാണ് ദല്‍ഹിക്ക് പറ്റിയ തെറ്റ്; അഭിപ്രായവുമായി ഇര്‍ഫാന്‍ പത്താന്‍

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിന് കിരീടം നേടാനാവാത്തിന്റെ കാരണം തുറന്നു പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. സൗത്ത് ആഫ്രിക്കന്‍ ഇതിഹാസം എ.ബി ഡി വില്ലിയേഴ്സ് ആന്ദ്രെ റസല്‍ പോലുള്ള മികച്ച താരത്തെ ടീമില്‍ നിലനിര്‍ത്താന്‍ സാധിക്കാതെ പോയതാണ് ദല്‍ഹിക്ക് ഇത്രയും കാലം കിരീടം നേടാന്‍ കഴിയാത്തതിന് കാരണമെന്ന് ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

‘ഞാന്‍ ടീമില്‍ ഉണ്ടായിരുന്നപ്പോള്‍ ചെന്നൈയുടെ ബൗളിങ് പരിശീലകനായ എറിക് സിമണ്‍സ് ആയിരുന്നു പരിശീലകന്‍. അദ്ദേഹം ടീമില്‍ സ്ഥിരത കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ എ.ബി ഡി വില്ലിയേഴ്സിനെ പോലുള്ള താരത്തെ കൈവിട്ടു.

ദല്‍ഹിക്ക് ആന്ദ്രെ റസല്‍ ഉണ്ടായിരുന്നു. ആദ്യം മുതല്‍ എല്ലാം തുടങ്ങുക എളുപ്പമുള്ള കാര്യമല്ല. ഞാന്‍ റസലിനൊപ്പം ഡ്രസിങ് റൂം ചിലവഴിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഒരുപാട് അവസരങ്ങള്‍ നല്‍കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പ്ലെയിങ് ഇലവനില്‍ സ്ഥിരമായി ഒരു സ്ഥാനം കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല,’ ഇര്‍ഫാന്‍ പത്താന്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

ഐ.പി.എല്ലില്‍ കിരീടം നേടാന്‍ സാധിക്കാത്ത ടീമുകളിലൊന്നാണ് ദല്‍ഹി ക്യാപിറ്റല്‍സ്. നിലവില്‍ കെ.എല്‍ രാഹുലിന്റെ ക്യാപ്റ്റന്‍സിയിലാണ് ദല്‍ഹി ഐ.പി.എല്ലിന്റെ പുതിയ സീസണിന് കച്ചമുറുക്കുന്നത്. ഏപ്രില്‍ ഒന്നിന് ലഖ്‌നൗ സൂപ്പര്‍ ജയന്റുമായാണ് ദല്‍ഹി ഏറ്റുമുട്ടുന്നത്.

ഐ.പി.എല്‍ 2026ലെ മിനി താര ലേലത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയ താരങ്ങള്‍

ഡേവിഡ് മില്ലര്‍ (2 കോടി), ബെന്‍ ഡക്കറ്റ് (2 കോടി), ഔഖിബ് നബി ദാര്‍ (8.40 കോടി), പാത്തും നിസങ്ക (4 കോടി രൂപ),ലുങ്കി എന്‍ഗിഡി (2 കോടി), സാഹില്‍ പ്രകാശ് (30 ലക്ഷം), പൃഥ്വി ഷാ (75 ലക്ഷം), കൈല്‍ ജെയ്മിസണ്‍ (2 കോടി)

ദല്‍ഹി കാപിറ്റല്‍സ് നിലനിര്‍ത്തിയ താരങ്ങള്‍

ട്രിസ്റ്റന്‍ സ്റ്റബ്‌സ്, സമീര്‍ റിസ്വി, കരുണ്‍ നായര്‍, കെ.എല്‍. രാഹുല്‍, അഭിഷേക് പൊരല്‍, അക്‌സര്‍ പട്ടേല്‍, അശുദോശ് ശര്‍മ, വിപ്രജ് നിഗം, മാധവ് തിവാരി, ത്രിപൂര്‍ണ വിജയ്, അജയ് മദ്വാള്‍, കുല്‍ദീപ് യാദവ്, മിച്ചല്‍ സ്റ്റാര്‍ക്ക്, എന്‍. നടരാജന്‍, മുകേഷ് കുമാര്‍, ദുഷ്മന്ത ചമീര, നിതീഷ് റാണ (ട്രേഡ് ഇന്‍)

Content Highlight: Irfan Pathan Talking About Delhi Capitals

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more