'സെലക്ടര്‍മാര്‍ വിളിച്ചാല്‍ ഇന്ത്യയ്ക്ക് വേണ്ടി വീണ്ടും കളിക്കും': ഇര്‍ഫാന്‍ പഠാന്‍
Cricket
'സെലക്ടര്‍മാര്‍ വിളിച്ചാല്‍ ഇന്ത്യയ്ക്ക് വേണ്ടി വീണ്ടും കളിക്കും': ഇര്‍ഫാന്‍ പഠാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 10th May 2020, 2:04 pm

മുംബൈ: ടീമില്‍ ഇടം ഉറപ്പ് നല്‍കി സെലക്ടര്‍മാര്‍ വേണ്ടതുപോലെ വിളിച്ചാല്‍ വിരമിക്കല്‍ തീരുമാനം പിന്‍വലിക്കാന്‍ താന്‍ തയ്യാറാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്‍.

ഏഴ് വര്‍ഷം മുന്‍പാണ് പഠാന്‍ അവസാനമായി രാജ്യാന്തര ക്രിക്കറ്റ് കളിച്ചത്. ഈ വര്‍ഷമാണ് 35 കാരനായ പഠാന്‍ ഔദ്യോഗികമായി വിരമിക്കല്‍ നടത്തിയത്.

2012 ട്വന്റി- 20 ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ കൊളംബോയിലാണ് പഠാന്‍ ഒടുവില്‍ രാജ്യാന്തര മത്സരം കളിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സുരേഷ് റെയ്‌നയുമായി ഇന്‍സ്റ്റാഗ്രാം ലൈവ് ചാറ്റിലാണ് സെലക്ടര്‍മാര്‍ വേണ്ട പോലെ വിളിച്ചാല്‍ തിരിച്ചുവരവിന് തയ്യാറാണെന്ന് പഠാന്‍ വ്യക്തമാക്കിയത്.

ആശയവിനിമയം പ്രധാനപ്പെട്ട ഘടകമാണെന്നും ദേശീയ ടീമിനു വേണ്ടി കളിക്കാന്‍ സെലക്ടര്‍മാര്‍ ആവശ്യപ്പെട്ടാല്‍ മറ്റെല്ലാം അതിന് വേണ്ടി മാറ്റി വെക്കാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിനു വേണ്ടി 29 ടെസ്റ്റുകളും 120 ഏകദിനങ്ങളും 24 ട്വന്റി 20 മത്സരങ്ങളും കളിച്ചു.ആകെ 301 രാജ്യാന്തര വിക്കറ്റുകള്‍ നേടി. 2010 ന് ശേഷം മികച്ചപ്രകടനങ്ങള്‍ നടത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.