ശത്രുക്കള്‍ക്കെതിരെ ഇറാന്‍ ഉടന്‍ മഹത്തായ വിജയം ആഘോഷിക്കും; വൈസ് പ്രസിഡന്റ്
India
ശത്രുക്കള്‍ക്കെതിരെ ഇറാന്‍ ഉടന്‍ മഹത്തായ വിജയം ആഘോഷിക്കും; വൈസ് പ്രസിഡന്റ്
നിഷാന. വി.വി
Friday, 8th May 2026, 10:50 am

ടെഹ്‌റാന്‍: രാജ്യം ഉടന്‍ തന്നെ ശത്രുക്കള്‍ക്കെതിരായ മഹത്തായ വിജയം ആഘോഷിക്കുമെന്ന് ഇറാന്റെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് റെസ അരീഫ്.

ശത്രുക്കളുടെ ഗൂഢാലോചനകളെയും ആക്രമണങ്ങളെയും പരാജയപ്പെടുത്തിയ ഇറാന്റെ വിജയം ആഘോഷിക്കാനുള്ള സമയം അതിക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

‘നമ്മള്‍ ഉടന്‍ തന്നെ വിജയാഘോഷം നടത്തും സമീപകാലങ്ങളില്‍ ഇറാന് മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ഉപരോധങ്ങളും സമ്മര്‍ദ്ദങ്ങളും രാജ്യത്തിന്റെ മഹത്തായ വിജയത്തോടെ നീങ്ങും,’ റെസ പറഞ്ഞു.

റമദാന്‍ യുദ്ധത്തിലെ വിജയികളാണ് ഇറാനിലെ ജനങ്ങളെന്നും ഇറാന്റെ പ്രതിരോധ ശേഷിയും ഐക്യവുമാണ് വിജയത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 28ന് ഇറാനെതിരെ അമേരിക്കയും ഇസ്രഈലും ചേര്‍ന്ന് ആരംഭിച്ച 40 ദിവസത്തെ ആക്രമണത്തെയാണ് റമദാന്‍ യുദ്ധം എന്ന് പറയുന്നത്.

പ്രതിസന്ധി ഘട്ടങ്ങളില്‍ ഇറാന്‍ ജനത കാണിച്ച അചഞ്ചലമായ കരുത്തിനെയും അദ്ദേഹം പ്രശംസിച്ചു. ഈ വിജയം ഇറാന്റെ ചരിത്രത്തിലെ നിര്‍ണായകമായ ഒന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മേഖലയില്‍ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ ഇറാന്റെ വിജയം അനിവാര്യമാണെന്നും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highligt: Iran will soon celebrate a great victory against its enemies: Vice President

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.