ബെയ്ജിങ്: ഹോര്‍മുസ് കടലിടുക്കിലൂടെ കടന്ന് പോവുന്ന കപ്പലുകള്‍ക്ക് നിശ്ചിത സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തുമെന്ന് ഇറാന്‍. എന്നാല്‍ ഇറാനുമായി സൗഹൃദം പുലര്‍ത്തുന്ന രാജ്യങ്ങള്‍ക്ക് ഇതില്‍ ഇളവും പരിഗണനയും നല്‍കുമെന്നും ഇറാന്‍ പറഞ്ഞു.
ഇറാന്റെ ചൈനയിലെ അംബാസഡറായ അബ്ദുല്‍ റാസ റഹ്‌മാനി ഫസ്‌ലിയാണ് ഇത് സംബന്ധിച്ച വിവരം അറിയിച്ചത്. ബീജിങ്ങില്‍ നടന്ന വേള്‍ഡ് പീസ് ഫോറത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ഹോര്‍മുസ് കടലിടുക്ക് ഇറാന്റെ പ്രാദേശിക സമുദ്രാതിര്‍ത്തിയുടെ ഭാഗമാണെന്നും അതിനാല്‍ കപ്പലുകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനും കപ്പല്‍ ഗതാഗതം നിരീക്ഷിക്കുന്നതിനും വന്‍കിട കപ്പലുകള്‍ വരുത്തിവെക്കുന്ന പരിസ്ഥിതി ആഘാതങ്ങള്‍ നേരിടുന്നതിനുമുള്ള ചെലവിലേക്കാണ് ഈ തുക ഈടാക്കുന്നതെന്നും ഇറാന്‍ അദ്ദേഹം പറഞ്ഞു.
സര്‍വ്വീസ് ചാര്‍ജ് ഈടാക്കും എന്നാല്‍ അത് ടോള്‍ അല്ലെന്നും അന്താരാഷ്ട്ര സമുദ്ര നിയമങ്ങള്‍ക്ക് വിരുദ്ധമല്ലെന്നും ഫസ്‌ലി കൂട്ടിച്ചേര്‍ത്തു.
‘പ്രയാസ ഘട്ടങ്ങളില്‍ ഇറാനൊപ്പം നിന്ന രാജ്യങ്ങളെ തീര്‍ച്ചയായും ഇറാന്‍ പ്രത്യേകം പരിഗണിക്കും. ഒമാന്‍ സര്‍ക്കാരുമായി സഹകരിച്ചാവും പുതിയ ക്രമീകരണങ്ങള്‍ നടപ്പിലാക്കുക,’ അദ്ദേഹം പറഞ്ഞു.
ഇറാനെതിരായ ഇസ്രഈല്‍ അമേരിക്ക യുദ്ധത്തിന് പിന്നാലെ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചിരുന്നു. അമേരിക്കയുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷ തങ്ങളുടെ ദേശീയ സുരക്ഷയുടെ ഭാഗമാണെന്നാണ് ഇറാന്റെ നിലപാട്. എന്നാല്‍ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന് യാതൊരുവിധ നികുതിയും ഈടാക്കാന്‍ ഇറാന് അവകാശമില്ലെന്ന നിലപാടിലാണ് അമേരിക്കയും ഗള്‍ഫ് രാജ്യങ്ങളും.
Content Highlight:Iran to charge fees for ships passing through Hormuz; friendly nations to be considered.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.