ഇറാന്‍ തീവ്രവാദം സ്‌പോണ്‍സര്‍ ചെയ്യുന്ന രാജ്യം; യു.എസ് യുദ്ധം തുടങ്ങി കഴിഞ്ഞു: ട്രംപ്
Trending
ഇറാന്‍ തീവ്രവാദം സ്‌പോണ്‍സര്‍ ചെയ്യുന്ന രാജ്യം; യു.എസ് യുദ്ധം തുടങ്ങി കഴിഞ്ഞു: ട്രംപ്
നിഷാന. വി.വി
Saturday, 28th February 2026, 2:42 pm

വാഷിങ്ടണ്‍: ഇറാനില്‍ യുദ്ധം തുടങ്ങിയതായി പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഇറാന്‍ ഭണകൂടത്തില്‍ നിന്നുളള ഭീഷണി ഇല്ലാതാക്കാന്‍ വേണ്ടിയാണ് ഇറാനെതിരെ ഇസ്രഈല്‍-അമേരിക്ക സംയുക്ത ആക്രമണം നടത്തിയതെന്ന് ട്രംപ് പറഞ്ഞു.

തീവ്രവാദം സ്‌പോണ്‍സര്‍ ചെയ്യുന്ന രാജ്യമാണ് ഇറാനെന്നും ഇറാനെ നിര്‍വ്വീര്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ ജനതയ്ക്ക് പ്രതിരോധം തീര്‍ക്കലാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത് വലിയ സൈനിക നടപടിയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ട്രൂത്ത് സോഷ്യലിലൂടെ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.

കുറച്ച് കാലം മുമ്പ് യു.എസ് ഇറാനില്‍ പ്രധാന യുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നുവെന്നും ഇറാനിയന്‍ ഭരണകൂടത്തില്‍ നിന്നുള്ള ഭീഷണികള്‍ ഇല്ലാതാക്കിയതായും ട്രംപ് പറഞ്ഞു.

ഇറാനെ ആക്രമിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ലെന്നതായിരുന്നു ട്രംപ് ഇന്നലെ പറഞ്ഞിരുന്നത്.

ഇറാനുമായുള്ള ആണവ ചര്‍ച്ചയില്‍ അവരുടെ നിലപാടില്‍ താന്‍ സന്തുഷ്ടനല്ലെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴുണ്ടായിരിക്കുന്ന ഇസ്രഈല്‍- യു.എസ് സംയുക്ത ഇറാന്‍ ആക്രമണം.

Content Highlight: Iran is a state sponsor of terrorism; US has started a war: Trump

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.