റിയോ ഡി ജനീറോ: അമേരിക്ക അതിന്റെ ചരിത്രത്തിലിതുവരെ ഇറാനെപോലൊരു എതിരാളിയെ നേരിട്ടിട്ടില്ലെന്ന് ബ്രസീലിയിന്‍ സൈനിക നിരീക്ഷക.
കടുത്ത ഉപരോധങ്ങള്‍ക്കിടയിലും തകരാതെ പിടിച്ച് നില്‍ക്കാനുള്ള ഇറാന്റെ കരുത്താണ് അതിന് കാരണമെന്നും ബ്രസീലിയന്‍ സൈനിക വിദഗ്ധയായ പട്രീഷ്യ മാരിന്‍സ് പറഞ്ഞു.
അതിവേഗം മുന്നേറുന്ന ഇറാന്റെ സൈനിക ശേഷിയുടെ പശ്ചാത്തലത്തില്‍ എതിരാളികളുടെ മേല്‍ അമേരിക്കയ്ക്കുണ്ടായിരുന്ന സൈനിക ആധിപത്യം ഇനി തുടരാനാവില്ലെന്നും അവര്‍ പറഞ്ഞു.
മുമ്പ് വിയറ്റ്‌നാം യുദ്ധത്തില്‍ പോലും അമേരിക്ക നേരിടാത്ത തരത്തിലുള്ള വെല്ലുവിളിയാണ് ഇറാന്‍ ഉയര്‍ത്തുന്നതെന്ന് അവര്‍ നിരീക്ഷിച്ചു.
അമേരിക്കയുടെ വിമാനവാഹിനി കപ്പലുകള്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍ കടുത്ത ആക്രമണം നേരിട്ടതായും, അമേരിക്കന്‍ നാവികസേനയുടെ പ്രതാപം തകരുന്നതായും മാരിന്‍സ് വിലയിരുത്തി.
‘ഒരു രാജ്യം എന്ന നിലയില്‍ അതിന്റെ മുഴുവന്‍ ചരിത്രത്തിലും, ഇറാനെ പോലുള്ള ഒരു എതിരാളിയെ യു.എസ് ഒരിക്കലും നേരിട്ടിട്ടില്ലെന്ന് ഞാന്‍ പറയും,’ അവര്‍ കൂട്ടിച്ചേര്‍ത്തു.
രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനെതിരെ അമേരിക്കയ്ക്ക് വ്യക്തമായ സാങ്കേതിക മേധാവിത്വം ഉണ്ടായിരുന്നു. റഡാറുകള്‍, പ്രോക്‌സിമിറ്റി ഫ്യൂസുകള്‍, മികച്ച സോണാര്‍ സംവിധാനങ്ങള്‍ എന്നിവ അമേരിക്കയ്ക്ക ഇരുട്ടിലും ജാപ്പനീസ് കപ്പലുകളെ കണ്ടെത്താനും തകര്‍ക്കാനും സഹായിച്ചിരുന്നു. എന്നാല്‍ ഇറാന്റെ കാര്യത്തില്‍ സാഹചര്യം തികച്ചും വ്യത്യസ്തമാണെന്നും അവര്‍ പറഞ്ഞു.
‘വണ്‍-വേ ഡ്രോണുകളുടെ കാര്യത്തിലും ഇറാന്‍ ബഹുദൂരം മുന്നിലാണ്. ഇറാന്റെ ‘ഷാഹേദ്’ ഡ്രോണുകളുടെ സാങ്കേതികവിദ്യ അമേരിക്കയ്ക്ക് പോലും അനുകരിക്കേണ്ടി വന്നു
ഡ്രോണുകളുടെ രൂപകല്‍പ്പനയിലും ജാമറുകളെ പ്രതിരോധിക്കാനുള്ള ശേഷിയിലും ഇറാന്‍ വലിയ നേട്ടം കൈവരിച്ചിട്ടുണ്ട്,’ സൈനിക വിദഗ്ധ പറഞ്ഞു.
സ്വന്തം മിസൈല്‍ പദ്ധതികളിലെ പരാജയങ്ങളില്‍ നിന്ന് കരകയറാന്‍ അമേരിക്ക ഇപ്പോഴും ബുദ്ധിമുട്ടുകയാണ്. യുദ്ധം ഒരു വെടിനിര്‍ത്തലില്‍ അവസാനിച്ചെങ്കിലും, ഇറാന്റെ സൈനിക കരുത്തിന് മുന്നില്‍ അമേരിക്കയുടെ പവര്‍ പ്രൊജക്ഷന്‍ തകര്‍ന്നുവെന്ന് പട്രീഷ്യ മാരിന്‍സ് പറഞ്ഞു.
ഇതൊരു ബഹുധ്രുവ ലോക യുദ്ധമാണെന്നും, എന്നാല്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഈ പുതിയ ലോകയാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ മടിക്കുകയാണെന്നും അവര്‍ തന്റെ ലേഖനത്തില്‍ കൂട്ടിച്ചേര്‍ത്തു
ഫെബ്രുവരി 28നായിരുന്നു ഇറാനെതിരായ ഇസ്രഈല്‍- അമേരിക്ക സംയുക്താക്രമണം നടന്നത്.
ഇറാന്റെ പരമോന്നത നേതാന് ആയത്തുല്ല ഖാംനഇ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ കൊല്ലപ്പെട്ടിരുന്നു.
പിന്നാലെ അമേരിക്കയുടെ സൈനിക താവളങ്ങളിലേക്കും ഇസ്രഈല്‍ കേന്ദ്രങ്ങളിലേക്കും ഇറാന്‍ പ്രത്യാക്രമണം നടത്തുകയും ചെയ്തു.
Content Highlight: Iran has never been a rival to the United States in its history: Brazilian military observer
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.