ലോകകപ്പിന് മുന്നോടിയായി വാന്‍കൂവറില്‍ നടന്ന ഫിഫ കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ ഇറാന്‍ പ്രതിനിധി സംഘം എത്തിയിരുന്നു.
എന്നാല്‍ ടൊറന്റോ പിയേഴ്‌സണ്‍ വിമാനത്താവളത്തില്‍ എത്തിയ സംഘത്തെ കനേഡിയന്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെക്കുകയും മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തു. സാധുവായ വിസ ഉണ്ടായിരുന്നിട്ടും തങ്ങളോട് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്നും ഇറാന്‍ സായുധ സേനയെ അപമാനിച്ചുവെന്നും ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പറഞ്ഞു.
ഇറാന്‍ സായുധ സംഘമായ ഐ.ആര്‍.ജി.സിയെ കരിമ്പട്ടികയില്‍ പെടുത്തിയ തരത്തിലുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചുവെന്നും അവലവി പറഞ്ഞു.
‘ ഫെഡറേഷന്‍ മേധാവി മനോഹരമായ പ്രസ്താവനയിലൂടെയാണ് ഈ ചോദ്യത്തിന് പ്രതികരണം നല്‍കിയത്. ഇറാനില്‍ ഐ.ആര്‍.ജി.സിയില്‍ 90 ദശലക്ഷം അംഗങ്ങളുണ്ട്. അവരെല്ലാം അഭിമാനത്തോടെ അവരുടെ രാജ്യത്തിനൊപ്പം നില്‍ക്കുന്നു,’ അലവി പറഞ്ഞു.
ഫിഫ മേധാവിയും താജിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാനഡയുടെ പെരുമാറ്റത്തെ അപലപിച്ചും ക്ഷമാപണം നടത്തിക്കൊണ്ടും ഫിഫ ഔദ്യോഗിക കത്ത് അയച്ചതായും ലോകകപ്പില്‍ ദേശീയ ടീമിന്റെ പങ്കാളിത്തം ഉറപ്പാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഒരു പ്രത്യേക യോഗത്തിലേക്ക് താജിനെ ക്ഷണിച്ചതായും വക്താവ് പറഞ്ഞു.
എന്നാല്‍ ഫിഫ അമേരിക്കയ്‌ക്കെതിരെ പ്രതികരിക്കില്ലെന്നും ദുര്‍ബലമാണെന്നും താജ് വിമര്‍ശിച്ചതായി അലവി പറഞ്ഞു. കായികരംഗത്ത് രാഷ്ട്രീയം കലര്‍ത്തുന്നത് ഫിഫ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. കാനഡയിലെ ചില രാഷ്ട്രീയ താത്പ്പര്യങ്ങള്‍ക്ക് വേണ്ടി ഒരു കായിക മത്സരത്തെ ബലികൊടുക്കുന്നത് അംഗീകരിക്കാനാവില്ല,’ എന്ന് മെഹ്ദി താജ് പറഞ്ഞു.
ഫോണിലൂടെയുള്ള ചര്‍ച്ചകള്‍ക്ക് മുമ്പ് കാനഡ തങ്ങളുടെ തെറ്റായ സമീപനം തിരുത്തണമെന്നും ഇറാനിയന്‍ കായിക ലോകത്തോട് മാപ്പ് പറയണമെന്നും ഫെഡറേഷന്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
കാനഡയിലെ ചില രാഷ്ട്രീയ ഗ്രൂപ്പുകളില്‍ നിന്നുള്ള സമ്മര്‍ദമാണ് ട്രൂഡോ സര്‍ക്കാരിനെ ഇത്തരമൊരു നിലപാടിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള കായിക ബന്ധങ്ങളില്‍ വലിയ വിള്ളല്‍ വീഴ്ത്തിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസമായിരുന്നു 2026 ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കുള്ള ഔദ്യോഗിക സംഘത്തെ ഇറാന്‍ അവതരിപ്പിച്ചത്. ‘മിനാബ് 168’ എന്നാണ് ഇറാന്‍ തങ്ങളുടെ ഫുട്‌ബോള്‍ സംഘത്തിന് നല്‍കിയിരിക്കുന്ന പേര്.
തെക്കന്‍ ഇറാനിലെ മിനാബില്‍ യു.എസ് – ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സ്‌കൂള്‍ കുട്ടികളോടുള്ള ആദരസൂചകമായാണ് ഫുട്ബാള്‍ ടീമിന് ഈ പേര് നല്‍കിയിരിക്കുന്നത്.
ഫെബ്രുവരി 28 ന് നടന്ന യു.എസ് – ഇസ്രഈല്‍ ആക്രമണത്തിന്റെ ആദ്യ ദിവസം കൊല്ലപ്പെട്ട 168 സ്‌കൂള്‍ കുട്ടികളുടെ സ്മരണാര്‍ത്ഥമാണ് ടീമിന് ഈ പേര് നല്‍കാന്‍ ഇറാനിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ ലോകകപ്പ് കള്‍ച്ചറല്‍ കമ്മിറ്റി തീരുമാനിച്ചത്.
ടീമിന്റെ ഔദ്യാഗിക ഗാനം പുനപരിശോധിക്കാനും, പ്രത്യേക ഫാന്‍ ടാസ്‌ക് ഫോഴ്സ് രൂപീകരിക്കാനും ഇന്നലെ (ചൊവ്വ) നടന്ന ചര്‍ച്ചകളില്‍ തീരുമാനമെടുത്തു. യുദ്ധത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ടീമിന്റെ പരിശീലന ക്യാമ്പുകള്‍ തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.
തുര്‍ക്കി ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളുമായി സൗഹൃദ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ കായിക മന്ത്രാലയം പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും, ലോകകപ്പിന് മുന്നോടിയായി ഇറാനിയന്‍ ജനതയ്ക്ക് സന്തോഷം പകരുക എന്നതാണ് ഈ നടപടികളുടെ ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ജൂണ്‍ 11 മുതല്‍ അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ ഇറാന്‍ പങ്കെടുക്കണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ഇറാന്റെ ക്യാബിനറ്റും രാജ്യത്തെ പരമോന്നത സുരക്ഷാ സമിതിയുമാണ്.
ഇറാന്റെ കായിക അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് നേരെ നടന്ന സൈനിക ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടി ഇറാന്‍ ടീം ലോകകപ്പില്‍ നിന്ന് വിട്ടുനിന്നേക്കാം എന്ന് കായിക മന്ത്രി അഹമ്മദ് ദുനിയമാലി അടുത്തിടെ സൂചന നല്‍കിയിരുന്നു.
Content Highlight: Iran football chief rejects Canadian PM’s phone call in response to insult
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.