കലശപ്പോരിന് ആര്; ഡല്‍ഹിക്കെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് 150 റണ്‍സ് വിജയലക്ഷ്യം
Cricket
കലശപ്പോരിന് ആര്; ഡല്‍ഹിക്കെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് 150 റണ്‍സ് വിജയലക്ഷ്യം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 10th May 2019, 9:24 pm

വിശാഖപട്ടണം: ഐ.പി.എല്‍ രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സിന് 150 റണ്‍സ് വിജയലക്ഷ്യം. തുടക്കം മുതല്‍ക്കെ പിഴച്ച ദല്‍ഹിക്ക് 25 പന്തില്‍ 38 റണ്‍സെടുത്ത റിഷഭ് പന്തിന്റെ ബാറ്റിംഗ് പ്രകടനമാണ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്താനായത്.

നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് എടുത്തു.

ടോസ് നേടിയ ചെന്നൈ ഡല്‍ഹിയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ചെന്നൈയ്ക്ക് വേണ്ടി ഹര്‍ബജന്‍ സിംഗ്, രവീന്ദ്ര ജഡേജ, ബ്രാവോ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി.

ഈ മത്സരത്തിലെ എതിരാളികളാവും ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനെ നേരിടുക. ഒന്നാം ക്വാളിഫയറില്‍ മുംബൈയോട് തോറ്റാണ് ചെന്നൈയ്ക്ക് രണ്ടാം ക്വാളിഫയര്‍ കളിക്കേണ്ടിവന്നത്. എലിമിനേറ്ററില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തോല്‍പിച്ചാണ് ഡല്‍ഹി രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയത്.