കൂടുതല്‍ താരങ്ങള്‍ക്ക് കൊവിഡ്; ഐ.പി.എല്‍ മത്സരങ്ങള്‍ നിര്‍ത്തിവെച്ചു
ipl 2021
കൂടുതല്‍ താരങ്ങള്‍ക്ക് കൊവിഡ്; ഐ.പി.എല്‍ മത്സരങ്ങള്‍ നിര്‍ത്തിവെച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 4th May 2021, 1:48 pm

മുംബൈ: കൂടുതല്‍ താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഐ.പി.എല്‍ മത്സരങ്ങള്‍ നിര്‍ത്തിവെച്ചു. സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെയും ദല്‍ഹി ക്യാപിറ്റല്‍സിന്റെയും താരങ്ങള്‍ക്കാണ് ഒടുവില്‍ കൊവിഡ് സ്ഥിരീകിച്ചത്. സണ്‍റൈസേസിന്റെ
വൃദ്ധിമാന്‍ സാഹക്കും അമിത് മിശ്രക്കുമാണ് പോസിറ്റീവായത്.

കൊവിഡ് സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ അടുത്ത മത്സരം കളിക്കില്ലെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബി.സി.സി.ഐയെ അറിയിച്ചിരുന്നു. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഐ.പി.എല്‍ മത്സരങ്ങള്‍ നിര്‍ത്തിവെക്കാന്‍ ബി.സി.സി.ഐ തീരുമാനിച്ചത്.

അതേസമയം, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ രണ്ട് കളിക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ചത്തെ കൊല്‍ക്കത്തയും റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മില്‍ നടക്കേണ്ടിയിരുന്ന മത്സരം മാറ്റിവെച്ചിരുന്നു.