വിവാദ ടീമുകളായ രാജസ്ഥാന്‍, ചെന്നൈ ടീമുകളുടെ അംഗീകാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം.
എന്‍. ശ്രീനിവാസനാണ് ചെന്നൈ ടീം ഉടമയായ ഇന്ത്യാസിമെന്റ്‌സിന്റെ പ്രസിഡന്റ്. ബിസിസിഐ ഭാരവാഹിയായിരിക്കേ ശ്രീനിവാസന്‍ ഐ.പി.എല്‍ ടീം സ്വന്തമാക്കിയത് ശരിയാണോ എന്നും കോടതി ചോദിച്ചു.അതേസമയം ചെന്നൈ ടീമിന്റെ ക്യാപ്റ്റനായ മഹേന്ദ്ര സിങ് ധോണി ഇന്ത്യാ സിമെന്റ്‌സിന്റെ വൈസ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്നതും ഏറെ ഗൗരമേറിയ വിഷയമാണെന്നും കോടതി പറഞ്ഞു.