മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് ആറ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് നേടാനാണ് കൊല്‍ക്കത്തയ്ക്ക് സാധിച്ചത്. വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഉദയസൂര്യന്‍മാര്‍ 16.4 ഓവറില്‍ 120 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു.
കൊല്‍ക്കത്തയ്ക്ക് വേണ്ടി ബാറ്റിങ്ങില്‍ മിന്നും പ്രകടനം കാഴ്ചവെച്ചത് മധ്യനിരയില്‍ ഇറങ്ങിയ വെങ്കിടേഷ് അയ്യരാണ്. 29 പന്തില്‍ മൂന്ന് സിക്സും ഏഴ് ഫോറും ഉള്‍പ്പെടെ 60 റണ്‍സാണ് താരം നേടിയത്. താരത്തിന് പുറമെ യുവ താരം അംകൃഷ് രഘുവംശിയുടെ അര്‍ധ സെഞ്ച്വറിയും ക്യാപ്റ്റന്‍ രഹാനെയുടെ 38 റണ്‍സും കൊല്‍ക്കത്തയ്ക്ക് 200 റണ്‍സെടുക്കുന്നതില്‍ നിര്‍ണായകമായി.
ഹൈദരാബാദിനെതിരെ 200 റണ്‍സെടുക്കാനായതോടെ ഒരു റെക്കോഡും നൈറ്റ് റൈഡേഴ്‌സിന് സ്വന്തമാക്കാന്‍ സാധിച്ചു. ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ 200 പ്ലസ് സ്‌കോറുകള്‍ നേടിയ ടീമുകളില്‍ മൂന്നാമതെത്താനാണ് കൊല്‍ക്കത്തയ്ക്ക് സാധിച്ചത്. പഞ്ചാബ് കിങ്‌സിനെയും മുംബൈ ഇന്ത്യന്‍സിനെയും മറികടന്നാണ് രഹാനെയുടെ സംഘം ഈ നേട്ടത്തിലെത്തിയത്. ചെന്നൈ സൂപ്പര്‍ കിങ്സാണ് ഈ ലിസ്റ്റില്‍ മുന്നിലുള്ളത്.
അതേസമയം, വിജയത്തോടെ കൊല്‍ക്കത്ത പോയിന്റ് ടേബിളിലും മുന്നേറി. അവസാന സ്ഥാനക്കാരായി മത്സരത്തിനിറങ്ങിയ നൈറ്റ് റൈഡേഴ്സ് അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഏപ്രില്‍ എട്ടിന് ലഖ്നൗ സൂപ്പര്‍ ജയന്റ്സുമായാണ് കൊല്‍ക്കത്തയുടെ അടുത്ത മത്സരം.
Content Highlight: IPL 2025: KKR vs SRH: Kolkata Knight Riders Surpass Punjab Kings and Mumbai Indians In An IPL Record