| Sunday, 31st May 2026, 8:37 pm

നേരത്തെ വീണിട്ടും മൂന്നിന്റെ മൊഞ്ചില്‍ ഗില്ലും സുദര്‍ശനും; തലപ്പത്ത് കിങ് തന്നെ!

ഫസീഹ പി.സി.

2026 ഐ.പി.എല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ഏറ്റുമുട്ടുകയാണ്. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഗുജറാത്ത് പത്ത് ഓവറുകള്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സെടുത്തിട്ടുണ്ട്. 15 പന്തില്‍ 14 റണ്‍സെടുത്ത ജോസ് ബട്‌ലറും ഏഴ് പന്തില്‍ നാല് റണ്‍സ് സ്‌കോര്‍ ചെയ്ത വാഷിങ്ടണ്‍ സുന്ദറുമാണ് ക്രീസിലുള്ളത്.

നാലാമത്തെ ഓവറില്‍ തന്നെ ഗുജറാത്ത് ഓപ്പണര്‍മാരായ ശുഭ്മന്‍ ഗില്ലും സായ് സുദര്‍ശനും പുറത്തായിരുന്നു. എട്ട് പന്തില്‍ പത്ത് റണ്‍സെടുത്ത ഗില്ലാണ് ആദ്യം മടങ്ങിയത്. ജോഷ് ഹെയ്‌സല്‍വുഡിനാണ് വിക്കറ്റ്.

പിന്നാലെ 12 പന്തില്‍ 12 റണ്‍സുമായി കൂടാരം കയറി. ഭുവനേശ്വര്‍ കുമാറാണ് താരത്തെ പുറത്താക്കിയത്. പുറത്താവുന്നതിന് മുമ്പ് തന്നെ ഇരുവരും ഒരു സൂപ്പര്‍ നേട്ടവും കുറിച്ചിരുന്നു.

ശുഭ്മൻ ഗില്ലും സായ് സുദർശനും.

ഐ.പി.എല്ലില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ മൂന്നാമത്തെ ജോഡി എന്ന നേട്ടം സ്വന്തമാക്കിയാണ് ഇരുവരും ഈ സീസണ്‍ അവസാനിപ്പിക്കുന്നത്. ഗില്ലും സുദര്‍ശനും ഈ സീസണില്‍ 908 റണ്‍സാണ് അടിച്ചെടുത്തത്.

ഈ ലിസ്റ്റില്‍ ഒന്നാമത് വിരാട് കോഹ്ലിയും ഫാഫ് ഡു പ്ലെസി സഖ്യവും കോഹ്ലി – എ.ബി.ഡി ഡി വില്ലിയേഴ്സ് ജോഡിയുമാണ്. ഈ രണ്ട് ജോഡികളും 939 റണ്‍സുമാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്ത് ഗില്ലും സുദര്‍ശനും തന്നെയാണ്. കഴിഞ്ഞ വര്‍ഷം ഇരുവരും 912 റണ്‍സ് അടിച്ചെടുത്തിരുന്നു

ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കൂട്ടുകെട്ടുകള്‍

(താരങ്ങള്‍ – വര്‍ഷം – റണ്‍സ് എന്നീ ക്രമത്തില്‍)

വിരാട് കോഹ്ലി/ ഫാഫ് ഡു പ്ലെസി – 2023 – 939

വിരാട് കോഹ്ലി/ എ.ബി. ഡി വില്ലിയേഴ്സ് – 2016 – 939

ശുഭ്മന്‍ ഗില്‍/ സായ് സുദര്‍ശന്‍ – 2025 – 912

ശുഭ്മന്‍ ഗില്‍/ സായ് സുദര്‍ശന്‍ – 2026 – 908*

ഋതുരാജ് ഗെയ്ക്വാദ്/ ഡെവോണ്‍ കോണ്‍വേ – 2023 – 849

ഡേവിഡ് വാര്‍ണര്‍/ ജോണി ബെയര്‍സ്റ്റോ – 2019 – 791

ഇരുവര്‍ക്കും പുറമെ 18 പന്തില്‍ 20 റണ്‍സ് നേടിയ നിഷാന്ത് സിന്ധുവിന്റെ വിക്കറ്റ് ഗുജറാത്തിന് നഷ്ടമായിട്ടുണ്ട്. റാസിഖ് സലാമാണ് ഈ വിക്കറ്റ് നേടിയത്.

Content Highlight: IPL 2026: RCB vs GT: Sai Sudarshan and Shubhman Gill are fourth in the highest partnership aggregates in an IPL season

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more