| Sunday, 31st May 2026, 9:17 pm

ആളിക്കത്തി ഭുവി; സൂപ്പർ റെക്കോഡിൽ ഇനി ഷമിക്കൊപ്പം

ഫസീഹ പി.സി.

2026 ഐ.പി.എൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിൽ ഏറ്റുമുട്ടുകയാണ്. ഗുജറാത്ത് 18 ഓവറുകൾ പിന്നിടുമ്പോൾ ആറ് വിക്കറ്റിന് 137 റൺസെടുത്തിട്ടുണ്ട്. വാഷിങ്ടൺ സുന്ദർ (32 പന്തിൽ 42), ജേസൺ ഹോൾഡർ (നാല് പന്തിൽ ഏഴ് റൺസ് എന്നിവരാണ് ക്രീസിലുള്ളത്.

മത്സരത്തിൽ പവർപ്ലേയിൽ തന്നെ ഭുവനേശ്വർ കുമാർ വിക്കറ്റ് നേടിയിരുന്നു. 12 പന്തിൽ 12 റൺസെടുത്ത ഗുജറാത്ത് ഓപ്പണർ സായ് സുദർശനെയാണ് ഭുവി പുറത്താക്കിയത്. ഇതോടെ ഒരു സൂപ്പർ നേട്ടവും താരം സ്വന്തമാക്കി.

ഒരു ഐ.പി.എൽ സീസണിൽ ഏറ്റവും കൂടുതൽ പവർ പ്ലേ വിക്കറ്റ് നേടിയ രണ്ടാമത്തെ താരമെന്ന നേട്ടമാണ് ഭുവി കുറിച്ചത്. ലഖ്‌നൗ സൂപ്പർ ജയൻറ്സ് ബൗളർ മുഹമ്മദ് ഷമിക്കൊപ്പമാണ് താരം ഈ നേട്ടം പങ്കിടുന്നത്. ഇരുവർക്കും 17 വിക്കറ്റുകൾ വീതവുമാണുള്ളത്.

ഗുജറാത്ത് ബൗളർ കാഗീസോ റബാദയാണ് ഈ ലിസ്റ്റിൽ മുന്നണിലുള്ളത്. താരം ഈ വർഷം 19 വിക്കറ്റുകൾ നേടിയാണ് തലപ്പത്തിരിക്കുന്നത്.

ഒരു ഐ.പി.എൽ സീസണിൽ ഏറ്റവും കൂടുതൽ പവർ പ്ലേ വിക്കറ്റ് നേടിയ താരങ്ങൾ

കാഗീസോ റബാദ – 2026 – 19

മുഹമ്മദ് ഷമി – 2023 – 17

ഭുവനേശ്വർ കുമാർ – 2026 -17

ട്രെന്റ് ബോൾട്ട് – 2020 – 16

മിച്ചൽ ജോൺസൺ – 2013 – 16

അതേസമയം, ഗുജറാത്തിന് നിഷാന്ത് സിന്ധു (18 പന്തിൽ 20), ജോസ് ബട്ലർ (23 പന്തിൽ 19), അർഷദ് ഖാൻ (ആറ് പന്തിൽ 15), ശുഭ്മൻ ഗിൽ (എട്ട് പന്തിൽ പത്ത്), രാഹുൽ തേവാതിയ (അഞ്ച് പന്തിൽ ഏഴ്) എന്നിവരുടെ വിക്കറ്റും നഷ്ടമായിട്ടുണ്ട്.

ആർ.സി.ബിക്കായി ജോഷ് ഹെയ്സൽവുഡും റാസിഖ് സലാമും രണ്ട് വിക്കറ്റുകൾ നേടി. ക്രുണാൽ പാണ്ഡ്യ ഒരു വിക്കറ്റും സ്വന്തമാക്കി.

Content Highlight: IPL 2026: RCB vs GT: Bhuvaneshwar Kumar equals with Mohammed Shami in most power play wickets in an IPL season

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more