ഐ.പി.എല്‍ 2026ലെ അഞ്ചാം മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടുകയാണ്. ലഖ്‌നൗവിന്റെ ഹോം ഗ്രൗണ്ടായ എകാനയാണ് വേദി. മത്സരത്തില്‍ ടോസ് നേടിയ ദല്‍ഹി നായകന്‍ അക്‌സര്‍ പട്ടേല്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തു.
ഈ മത്സരത്തില്‍ മുന്‍ ലഖ്‌നൗ നായകന്‍ കെ.എല്‍. രാഹുലിനെ മറികടക്കാന്‍ നിലവിലെ ലഖ്‌നൗ നായകന്‍ റിഷബ് പന്ത് അടക്കമുള്ള താരങ്ങള്‍ക്ക് അവസരമുണ്ട്. ഐ.പി.എല്ലില്‍ ദല്‍ഹി-ലഖ്‌നൗ മത്സരത്തില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്താനാണ് ഇവര്‍ക്ക് സാധിക്കുക.
42ലധികം ശരാശരിയിലും 136ലധികം സ്‌ട്രൈക് റേറ്റിലും 210 റണ്‍സാണ് രാഹുല്‍ സ്വന്തമാക്കിയത്. ലഖ്‌നൗവിന് പുറമെ ദല്‍ഹി ക്യാപ്പിറ്റല്‍സിന് വേണ്ടിയും ഈ പോരാട്ടത്തില്‍ രാഹുല്‍ കളത്തിലിറങ്ങിയിട്ടുണ്ട്.
(താരം – റണ്‍സ് എന്നീ ക്രമത്തില്‍)
കെ.എല്‍. രാഹുല്‍ -210
ഏയ്ഡന്‍ മര്‍ക്രം – 181
റിഷബ് പന്ത് – 157
മിച്ചല്‍ മാര്‍ഷ് – 154
ക്വിന്റണ്‍ ഡി കോക്ക് – 134
ആയുഷ് ബദോണി – 129
അക്‌സര്‍ പട്ടേല്‍ – 128
പൃഥ്വി ഷാ – 110
കെ.എല്‍. രാഹുലിനെ പോലെ നിലവിലെ ലഖ്‌നൗ നായകന്‍ റിഷബ് പന്തും ഈ രണ്ട് ടീമുകള്‍ക്കായും കളത്തിലിറങ്ങിയിട്ടുണ്ട്.
ഈ മത്സരത്തില്‍ ഏതെല്ലാം താരങ്ങള്‍ നില മെച്ചപ്പെടുത്തുമെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലെയിങ് ഇലവന്‍
മിച്ചല്‍ മാര്‍ഷ്, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഏയ്ഡന്‍ മര്‍ക്രം, ആയുഷ് ബദോണി, നിക്കോളാസ് പൂരന്‍, അബ്ദുള്‍ സമദ്, മുകുള്‍ ചൗധരി, മൊഹ്‌സിന്‍ ഖാന്‍, മുഹമ്മദ് ഷമി, ആന്‌റിക് നോര്‍ക്യ, പ്രിന്‍സ് യാദവ്.
ദല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലെയിങ് ഇലവന്‍
കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), പാതും നിസങ്ക, നിതീഷ് റാണ, അക്‌സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, വിപ്രജ് നിഗം, ലുങ്കി എന്‍ഗിഡി, കുല്‍ദീപ് യാദവ്, ടി. നടരാജന്‍, മുകേഷ് കുമാര്‍.
Content Highlight: IPL 2026: Most Runs in DC vs LSG match