| Saturday, 4th April 2026, 4:51 pm

ഒറ്റ സിക്സില്‍ ധോണിയ്ക്ക് അടിതെറ്റി; ഗെയ്ല്‍ വാഴുന്ന റെക്കോഡില്‍ കുതിച്ച് ഹിറ്റ്മാന്‍

ഫസീഹ പി.സി.

2026 ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സും ദല്‍ഹി ക്യാപ്റ്റില്‍സും തമ്മില്‍ ഏറ്റുമുട്ടുകയാണ്. നിലവില്‍ 15 ഓവറുകള്‍ പിന്നിടുമ്പോള്‍ മുംബൈ നാല് വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സെടുത്തിട്ടുണ്ട്. 33 പന്തില്‍ 47 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും 11 പന്തില്‍ 18 റണ്‍സ് നേടിയ നമന്‍ ധിറുമാണ് ക്രീസിലുള്ളത്.

റിയാന്‍ റിക്കില്‍ട്ടണ്‍, തിലക് വര്‍മ, ഷറഫെയ്ന്‍ റൂഥര്‍ഫോര്‍ഡ്, രോഹിത് ശര്‍മ എന്നിവരുടെ വിക്കറ്റുകളാണ് മുംബൈയ്ക്ക് നഷ്ടമായത്. റിക്കില്‍ട്ടണ്‍ 11 പന്തില്‍ ഒമ്പത് റണ്‍സുമായി മടങ്ങിയപ്പോള്‍ റൂഥര്‍ഫോര്‍ഡ് ഏഴ് പന്തില്‍ വെറും അഞ്ച് റണ്‍സാണ് എടുത്തത്. തിലകാകട്ടെ നേരിട്ട രണ്ടാം പന്തില്‍ ഡക്കായും തിരികെ നടന്നു.

രോഹിത് ശർമ. Photo: IndianPremierLeague/x.com

രോഹിത് ശര്‍മ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. 26 പന്തില്‍ 35 റണ്‍സെടുത്തായിരുന്നു താരത്തിന്റെ മടക്കം. ഒരു സിക്സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു ഇന്ത്യന്‍ ഓപ്പണറുടെ ഇന്നിങ്സ്.

ദല്‍ഹിക്കെതിരെ ഈ മത്സരത്തില്‍ ഒരു സിക്‌സ് അടിച്ചതോടെ ഒരു സൂപ്പര്‍ നേട്ടവും രോഹിത് സ്വന്തമാക്കി. ഐ.പി.എല്ലില്‍ ഒരു എതിരാളിക്കെതിരെ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ താരങ്ങളില്‍ മൂന്നാമതെത്താനാണ് വലം കൈയ്യന്‍ ബാറ്റര്‍ക്ക് സാധിച്ചത്.

എം. എസ് ധോണി.

രോഹിത് ദല്‍ഹിക്കെതിരെ അടിച്ചത് 51 സിക്‌സുകളാണ്. അതോടെ താരം ഈ നേട്ടത്തില്‍ എം.എസ്. ധോണിയെ മറികടന്ന് മൂന്നാമതുമെത്തി. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ധോണി 50 സിക്‌സടിച്ചതിനെ പിന്തള്ളിയാണ് ഹിറ്റ്മാന്റെ ഈ നേട്ടം.

ഐ.പി.എല്ലില്‍ ഒരു എതിരാളിക്കെതിരെ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ താരങ്ങള്‍

(സിക്‌സ് – താരം – എതിരാളി എന്നീ ക്രമത്തില്‍)

61 – ക്രിസ് ഗെയ്ല്‍ – പഞ്ചാബ് കിങ്സ്

54 – ക്രിസ് ഗെയ്ല്‍ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

51 – രോഹിത് ശര്‍മ – ദല്‍ഹി ക്യാപ്റ്റില്‍സ്

50 – എം. എസ് ധോണി – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു

48 – വിരാട് കോഹ്ലി – ചെന്നൈ സൂപ്പര്‍ കിങ്സ്

47 – രോഹിത് ശര്‍മ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

44 – എ.ബി ഡി വില്ലിയേഴ്സ് – പഞ്ചാബ് കിങ്സ്

Content Highlight: IPL 2026: MI vs DC: Rohit Sharma became third batter to hit most sixes against an opponent in IPL

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more