| Thursday, 7th May 2026, 9:16 pm

പവര്‍പ്ലേയില്‍ പവാറായി മാര്‍ഷ്; ബെംഗളൂരുവിനെ പഞ്ഞിക്കിട്ടപ്പോള്‍ പിറന്നത് ചരിത്രം!

ഫസീഹ പി.സി.

ഐ.പി.എല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള മത്സരം എകാന സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ മഴ കാരണം രണ്ട് തവണ നിര്‍ത്തിവെച്ച മത്സരം പുനരാരംഭിച്ചിട്ടുണ്ട്. പത്ത് ഓവറുകള്‍ പിന്നിടുമ്പോള്‍ ലഖ്നൗ ഒരു വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സാണ് എടുത്തിട്ടുള്ളത്.

മിച്ചല്‍ മാര്‍ഷും നിക്കോളാസ് പൂരനുമാണ് ക്രീസിലുള്ളത്. മാര്‍ഷ് അര്‍ധ സെഞ്ച്വറിയടിച്ചാണ് ടീമിന് കരുത്താകുന്നത്. 34 പന്തുകള്‍ നേരിട്ട താരം 78 റണ്‍സാണ് ഇതുവരെ നേടിയത്. താരത്തിന്റെ ഇന്നിങ്‌സില്‍ പിറന്നത് ഏഴ് വീതം സിക്‌സുകളും ഫോറുകളുമാണ്. 237.50 സ്‌ട്രൈക്ക് റേറ്റിലാണ് ഓസീസ് ബാറ്ററുടെ ഇന്നിങ്സ്.

മിച്ചല്‍ മാര്‍ഷ്. Photo: iplt20.com

മാര്‍ഷിന്റെ ഇന്നിങ്‌സില്‍ പിറന്ന ഏഴ് സിക്‌സുകളില്‍ ആറെണ്ണം അതിര്‍ത്തി കടന്നത് പവര്‍പ്ലേയിലായിരുന്നു. ഇതോടെ ഒരു സൂപ്പര്‍ നേട്ടവും താരം തന്റെ പേരില്‍ കുറിച്ചു. പവര്‍ പ്ലേയില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് അടിക്കുന്ന ലഖ്നൗ താരമെന്ന നേട്ടമാണ് ഓസീസ് ബാറ്റര്‍ സ്വന്തമാക്കിയത്.

അര്‍ഷിന്‍ കുല്‍ക്കരണിയുടെ വിക്കറ്റാണ് ലഖ്നൗവിന് നഷ്ടമായത്. 24 പന്തില്‍ 17 റണ്‍സെടുത്തായിരുന്നു താരത്തിന്റെ മടക്കം. ക്രുണാല്‍ പാണ്ഡ്യക്കാണ് വിക്കറ്റ്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലെയിങ് ഇലവന്‍

മിച്ചല്‍ മാര്‍ഷ്, അര്‍ഷിന്‍ കുല്‍ക്കര്‍ണി, നിക്കോളാസ് പൂരന്‍, എയ്ഡന്‍ മര്‍ക്രം, റിഷബ് പന്ത് (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), അക്ഷത് രഘുവംശി, ഹിമ്മത് സിങ്, ഷഹബാസ് അഹമ്മദ്, ദിഗ്വേഷ് സിങ് രാഥി, മുഹമ്മദ് ഷമി, പ്രിന്‍സ് യാദവ്.

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍

വിരാട് കോഹ്ലി, ജേക്കബ് ബേഥല്‍, ദേവദത്ത് പടിക്കല്‍, രജത് പടിദാര്‍ (ക്യാപ്റ്റന്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹെയ്‌സല്‍വുഡ്, സുയാഷ് ശര്‍മ, റാസിഖ് സലാം.

Content Highlight: IPL 2026: LSG vs RCB: Mitchell Marsh became the LSG player to hit most sixes in inside power play in an IPL innings

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more