| Sunday, 26th April 2026, 9:45 pm

കൊല്‍ക്കത്തയെ തരിപ്പണമാക്കി മൊഹ്സിന്‍; ബുംറ വാഴുന്ന ലിസ്റ്റിലേക്കാണ് ഇവന്റെ മാസ് എന്‍ട്രി

ഫസീഹ പി.സി.

ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ലഖ്നൗ സൂപ്പര്‍ ജയന്റ്‌സും തമ്മില്‍ ഏറ്റുമുട്ടുകയാണ്. എകാന സ്റ്റേഡിയത്തില്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 155 റണ്‍സെടുത്തിട്ടുണ്ട്. റിങ്കു സിങ്ങിന്റെ ചെറുത്തുനില്‍പ്പിലാണ് മുന്‍ ചാമ്പ്യന്മാര്‍ പൊരുതാവുന്ന സ്‌കോര്‍ ഉയര്‍ത്തിയത്.

മത്സരത്തില്‍ ലഖ്നൗ പേസര്‍ മൊഹ്സിന്‍ ഖാനാണ് കൊല്‍ക്കത്തയെ തകര്‍ത്തെറിഞ്ഞത്. ആദ്യ ഓവര്‍ തന്നെ മെയ്ഡൻ വിക്കറ്റ് ഓവര്‍ എറിഞ്ഞ് തുടങ്ങിയ താരം അഞ്ച് വിക്കറ്റുകളാണ് നേടിയത്. നാല് ഓവറില്‍ വെറും 23 റണ്‍സ് വിട്ടുകൊടുത്തായിരുന്നു താരത്തിന്റെ പ്രകടനം.

മൊഹ്‌സിൻ ഖാൻ. Photo: iplt20.com

ഇതോടെ ഒരു സൂപ്പര്‍ നേട്ടവും മൊഹ്സിന്‍ ഖാന്‍ സ്വന്തമാക്കി. കൊല്‍ക്കത്തക്കെതിരെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം നടത്തുന്ന രണ്ടാമത്തെ ബൗളര്‍ എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. പഞ്ചാബ് കിങ്സ് താരം യുസ്വേന്ദ്ര ചാഹലിനെ മറികടന്നാണ് താരത്തിന്റെ നേട്ടം. ഈ ലിസ്റ്റില്‍ മുന്നിലുള്ളത് ജസ്പ്രീത് ബുംറയാണ്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങള്‍

(ബൗളിങ് ഫിഗര്‍ – താരം –  ടീം – വര്‍ഷം എന്നീ ക്രമത്തില്‍)

5/10 – ജസ്പ്രീത് ബുംറ – മുംബൈ ഇന്ത്യൻസ് – 2022

5/23 – മൊഹ്സിന്‍ ഖാന്‍ – ലഖ്‌നൗ സൂപ്പർ കിങ്‌സ് – 2026

5/40 – യുസ്വേന്ദ്ര ചഹല്‍ – രാജസ്ഥാൻ റോയൽസ് – 2022

മത്സരത്തില്‍ മൊഹ്‌സിന് പുറമെ ജോര്‍ജ് ലിന്‍ഡെ ഒരു വിക്കറ്റും വീഴ്ത്തി.

റിങ്കു സിങ്. Photo: KolkataKnightRiders/x.com

കൊല്‍ക്കത്തക്കായി റിങ്കു സിങ് മാത്രമാണ് തിളങ്ങിയത്. താരം 51 പന്തില്‍ 83 റണ്‍സെടുത്താണ് മടങ്ങിയത്. 21 പന്തില്‍ 34 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീനും മികവ് പുലര്‍ത്തി.

Content Highlight: IPL 2026: LSG vs KKR: Mohsin Khan registered second best bowling figure against KKR

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more