| Sunday, 29th March 2026, 8:10 pm

മുംബൈക്കെതിരെ ടീമിലെത്തി ഇതിഹാസത്തെ തന്നെ പടിയിറക്കി; നരെയ്ന്‍ സിംഹാസനം വാഴും!

ഫസീഹ പി.സി.

ഐ.പി.എല്‍ 2026ല്‍ മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരം വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുകയാണ്. ആറ് ഓവറുകള്‍ പിന്നിടുമ്പോള്‍ കെ. കെ. ആര്‍ 78 റണ്‍സെടുത്തിട്ടുണ്ട്. അജിന്‍ക്യ രഹാനെ (18 പന്തില്‍ 36), കാമറൂണ്‍ ഗ്രീന്‍ (ഒരു പന്തില്‍ ഒരു റണ്‍സ്) എന്നിവരാണ് ക്രീസിലുള്ളത്.

17 പന്തില്‍ 37 റണ്‍സെടുത്ത ഫിന്‍ അലന്റെ വിക്കറ്റാണ് കൊല്‍ക്കത്തയ്ക്ക് നഷ്ടമായത്. ഷര്‍ദുല്‍ താക്കൂറിനാണ് ഈ വിക്കറ്റ്.

അതേസമയം, മുംബൈക്കെതിരെയുള്ള പ്ലെയിങ് ഇലവനില്‍ വെസ്റ്റ് ഇന്‍ഡീസ് താരം സുനില്‍ നരെയ്‌നും ഇടം പിടിച്ചിട്ടുണ്ട്. അതോടെ ഒരു സൂപ്പര്‍ നേട്ടവും താരം തന്റെ പേരില്‍ ചേര്‍ത്തു.

സുനിൽ നരെയ്ൻ. Photo: KolkataKnightRiders

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച വിദേശ താരമെന്ന നേട്ടമാണ് നരെയ്ന്‍ സ്വന്തമാക്കിയത്. മുംബൈക്കെതിരെയുള്ള ഈ മത്സരം താരത്തിന്റെ ഈ ടൂര്‍ണമെന്റിലെ 190ാം മത്സരമാണ്.

മുംബൈ ഇതിഹാസം കിറോണ്‍ പൊള്ളാര്‍ഡിനെ മറികടന്നാണ് നരെയ്ന്‍ ഈ നേട്ടത്തില്‍ തലപ്പത്തെത്തിയത്. പൊള്ളാര്‍ഡ് ടൂര്‍ണമെന്റില്‍ 189 മത്സരങ്ങളിലാണ് കളത്തിലിറങ്ങിയിട്ടുള്ളത്.

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച വിദേശ താരങ്ങള്‍, മത്സരങ്ങള്‍

സുനില്‍ നരെയ്ന്‍ – 190

കിറോണ്‍ പൊള്ളാര്‍ഡ് – 189

എ.ബി ഡി വില്ലിയേഴ്സ് – 184

ഡേവിഡ് വാര്‍ണര്‍ – 184

ഡ്വെയ്ന്‍ ബ്രാവോ – 161

ഫാഫ് ഡു പ്ലെസി – 154

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ, റയാന്‍ റിക്കില്‍ട്ടണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ്, നമന്‍ ധിര്‍, ഷാര്‍ദുല്‍ താക്കൂര്‍, മായങ്ക് മാര്‍ക്കണ്ഡെ, അല്ലാഹ് ഗസന്‍ഫര്‍. ട്രെന്‍ ബോള്‍ട്ട്, ജസ്പ്രീത് ബുംറ.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലെയിങ് ഇലവന്‍

ഫിന്‍ അലന്‍, അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), കാമറൂണ്‍ ഗ്രീന്‍, അംഗ്രിഷ് രഘുവംഷി (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, രമണ്‍ദീപ് സിങ്, അനുകുല്‍ റോയ്, സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി, വൈഭവ് അറോറ, ബ്ലെസിങ് മുസരബാനി

Content Highlight: IPL 2026: KKR vs MI: Sunil Narine became the most capped overseas player in IPL by surpassing Kieron Pollard

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more