| Friday, 22nd May 2026, 6:58 am

വിജയത്തിനൊപ്പം ഗുജറാത്തിന് ബോണസ്; ചെന്നൈ തകര്‍ന്നപ്പോള്‍ മുംബൈയും കരഞ്ഞു

ഫസീഹ പി.സി.

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. സ്വന്തം തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 89 റണ്‍സിനാണ് ടീമിന്റെ വിജയം. മുഹമ്മദ് സിറാജിന്റെ കരുത്തിലാണ് മുന്‍ ചാമ്പ്യന്മാരുടെ വിജയം.

ഗുജറാത്ത് ഉയര്‍ത്തിയ 229 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ 140 റണ്‍സിന് പുറത്താവുകയായിരുന്നു. ഇതോടെ ചെന്നൈ പ്ലേഓഫ് കാണാതെ പുറത്തായി.

ഗുജറാത്ത് ടൈറ്റൻസ്. Photo: iplt20.com/

തകര്‍പ്പന്‍ വിജയത്തോടെ ഒരു സൂപ്പര്‍ നേട്ടവും ഗുജറാത്ത് സ്വന്തമാക്കി. ഐ.പി.എല്ലില്‍ ചെന്നൈയ്ക്കെതിരെയുള്ള ഏറ്റവും വലിയ വിജയമാണ് ടീം തങ്ങളുടെ പേരിലാക്കിയത്. 2013ല്‍ മുംബൈ ഇന്ത്യന്‍സ് കുറിച്ച റെക്കോര്‍ഡ് തകര്‍ത്താണ് ഗുജറാത്തിന്റെ കുതിപ്പ്. മുംബൈ ആ വര്‍ഷം 60 റണ്‍സിന് ചെന്നൈയെ തോല്‍പ്പിച്ചിരുന്നു. അതാണ് ഇപ്പോള്‍ പഴങ്കഥയായത്.

ഐ.പി.എല്ലില്‍ സി.എസ്.കെക്കെതിരെയുള്ള ഏറ്റവും വലിയ വിജയങ്ങള്‍

(വിജയമാര്‍ജിന്‍ – ടീം – വര്‍ഷം എന്നീ ക്രമത്തില്‍)

89 – ഗുജറാത്ത് ടൈറ്റന്‍സ് – 2026*

60 – മുംബൈ ഇന്ത്യന്‍സ് – 2013

54 – പഞ്ചാബ് കിങ്സ് – 2022

50 – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 2025

46 – മുംബൈ ഇന്ത്യന്‍സ് – 2019)

ഗുജറാത്തിനുവേണ്ടി സായ് സുദര്‍ശനും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും തിളങ്ങി. സായ് 53 പന്തില്‍ 84 റണ്‍സെടുത്തപ്പോള്‍ ഗില്‍ 37 പന്തില്‍ 67 റണ്‍സാണ് നേടിയത്. ഒപ്പം ജോസ് ബട്ലര്‍ 27 പന്തില്‍ 57 റണ്‍സ് നേടി പുറത്താകാതെ നിന്നു.

സായ് സുദർശൻ. Photo: IndianPremierLeague/x.com

ചെന്നൈക്ക് വേണ്ടി മുകേഷ് ചൗധരി, സ്പെന്‍സര്‍ ജോണ്‍സണ്‍, അന്‍ഷുല്‍ കാംബോജ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.

സഞ്ജുവടക്കമുള്ള ടോപ് ഓര്‍ഡര്‍ നിരാശപ്പെടുത്തിയപ്പോള്‍ ശിവം ദുബെ 17 പന്തില്‍ 47 റണ്‍സെടുത്ത് ചെന്നൈയുടെ ടോപ് സ്‌കോററായി. 14 പന്തില്‍ 24 റണ്‍സ് നേടിയ മാറ്റ് ഷോര്‍ട്ട് ഭേദപ്പെട്ട പ്രകടനം നടത്തി.

ഗുജറാത്തിനായി മുഹമ്മദ് സിറാജ്, കാഗീസോ റബാദ, റഷീദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

Content Highlight: IPL 2026: GT vs CSK: Gujarat Titans registered biggest win against CSK in IPL by surpassing Mumbai Indians

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more