| Sunday, 17th May 2026, 8:34 pm

ഒറ്റ സിക്‌സറില്‍ കരഞ്ഞ് അഭിഷേക്; ചരിത്രം കുറിച്ച് വൈഭവ്

ഫസീഹ പി.സി.

ഐ.പി.എല്ലില്‍ ചരിത്രം കുറിച്ച് രാജസ്ഥാന്‍ റോയല്‍സ് യുവതാരം വൈഭവ് സൂര്യവംശി. ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ അടിക്കുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് 15കാരന്‍ സ്വന്തമാക്കിയത്. ടൂര്‍ണമെന്റില്‍ നിലവില്‍ അരുണ്‍ ജെയ്റ്റിലി സ്റ്റേഡിയത്തില്‍ നടക്കുന്ന രാജസ്ഥാന്‍ – ദല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിനിടെയാണ് താരത്തിന്റെ ഈ നേട്ടം.

മത്സരത്തില്‍ 21 പന്തില്‍ 46 റണ്‍സെടുത്ത് വൈഭവ് മടങ്ങിയിട്ടുണ്ട്. 219. 05 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്. അഞ്ച് ഫോറുകളും മൂന്ന് സിക്‌സുകളുമാണ് താരത്തിന്റെ ഇന്നിങ്സിലുണ്ടായിരുന്നത്.

വൈഭവ് സൂര്യവംശി. Photo: iplt20.com

ഇതോടെയാണ് വൈഭവ് ഈ നേട്ടം കൈപിടിയിലൊതുക്കിയത്. സണ്‍റൈസേഴ്സ് ഹൈദരാബാദ് ഓപ്പണര്‍ അഭിഷേക് ശര്‍മയെ മറികടന്നാണ് താരത്തിന്റെ ഈ നേട്ടം. 2024 ഐ.പി.എല്ലില്‍ അഭിഷേക് 42 സിക്‌സുകള്‍ നേടിയിരുന്നു. ഇതാണ് ഇപ്പോള്‍ വൈഭവ് പഴങ്കഥയാക്കിയത്.

ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ അടിക്കുന്ന ഇന്ത്യന്‍ താരം

(താരം – ടീം – വര്‍ഷം – സിക്സറുകള്‍ എന്നീ ക്രമത്തില്‍)

വൈഭവ് സൂര്യവംശി – രാജസ്ഥാന്‍ റോയല്‍സ് – 2026 – 43

അഭിഷേക് ശര്‍മ – സണ്‍റൈസേഴ്സ് ഹൈദരാബാദ് – 2024 – 42

ശ്രേയസ് അയ്യര്‍ – പഞ്ചാബ് കിങ്സ് – 2025 – 39

വിരാട് കോഹ്ലി – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 2016 – 38

വിരാട് കോഹ്ലി – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 2024 – 38

സൂര്യകുമാര്‍ യാദവ് – മുംബൈ ഇന്ത്യന്‍സ് – 2025 – 38

അതേസമയം, മത്സരത്തില്‍ പത്ത് ഓവറുകള്‍ പിന്നിടുമ്പോള്‍ രാജസ്ഥാന്‍ രണ്ട് വിക്കറ്റിന് 104 റണ്‍സെടുത്തിട്ടുണ്ട്. ധ്രുവ് ജുറെലും (21 പന്തില്‍ 33) റിയാന്‍ പരാഗുമാണ് (ഒമ്പത് പന്തില്‍ ഏഴ്) ക്രീസിലുള്ളത്.

വൈഭവിന് പുറമെ ജെയ്സ്വാളിനെയും രാജസ്ഥാന് നഷ്ടമായിട്ടുണ്ട്. ഒമ്പത് പന്തില്‍ 12 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ലുങ്കി എന്‍ഗിഡിക്കാണ് വിക്കറ്റ്.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

വൈഭവ് സൂര്യവംശി, യശസ്വി ജെയ്സ്വാള്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), രവി സിങ്, ഡൊനോവന്‍ ഫെരേര, ശുഭം ദുബെ, യഷ് പുഞ്ച, ജോഫ്ര ആര്‍ച്ചര്‍, ആദം മില്‍നെ, ബ്രിജേഷ് ശര്‍മ.

ദല്‍ഹി ക്യാപിറ്റല്‍സ് പ്ലെയിങ് ഇലവന്‍

കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് പോറല്‍, സാഹില്‍ പരാഖ്, ട്രിസ്റ്റന്‍ സ്റ്റബ്സ്, ഡേവിഡ് മില്ലര്‍, അക്‌സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), മാധവ് തിവാരി, മിച്ചല്‍ സ്റ്റാര്‍ക്ക്, മുകേഷ് കുമാര്‍, ത്രിപുരാണ വിജയ്, ലുങ്കി എന്‍ഗിഡി.

Content Highlight: IPL 2026: DC vs RR: Vaibhav Sooryavanshi became Indian with most sixes in an IPL season by surpassing Abhishek Sharma

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more