| Saturday, 25th April 2026, 5:28 pm

പഞ്ചാബിനെ പഞ്ചറാക്കി രാഹുല്‍; കെ.എല്ലിന്റെ സെഞ്ച്വറിയില്‍ കരഞ്ഞ് സഞ്ജു!

ഫസീഹ പി.സി.

ഐ.പി.എല്‍ 2026ല്‍ ഏഴാമത്തെ സെഞ്ചൂറിയനായി ദല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ കെ.എല്‍ രാഹുല്‍. ടൂര്‍ണമെന്റില്‍ ഇപ്പോള്‍ നടക്കുന്ന ദല്‍ഹി ക്യാപിറ്റല്‍സ് – പഞ്ചാബ് കിങ്സ് മത്സരത്തിലാണ് താരം സെഞ്ച്വറിയടിച്ചത്. നേരിട്ട 47ാം പന്തിലായിരുന്നു വിക്കറ്റ് കീപ്പറുടെ സെഞ്ച്വറി നേട്ടം. മാര്‍ക്കോ യാന്‍സന്‍ എറിഞ്ഞ പന്തില്‍ ഫോറടിച്ചാണ് താരം മൂന്നക്കം കടന്നത്.

സെഞ്ച്വറിയോടെ ഒരു നേട്ടവും രാഹുല്‍ സ്വന്തമാക്കി. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് വിക്കറ്റ് കീപ്പര്‍ തന്റെ പേരില്‍ കുറിച്ചത്. ടൂര്‍ണമെന്റില്‍ ആറാമത്തെ സെഞ്ച്വറി നേടിയാണ് താരം ഈ നേട്ടത്തിലെത്തിയത്.

കെ.എൽ രാഹുൽ. Photo: IndianPremierLeague/x.com

മലയാളി താരം സഞ്ജു സാംസണിനെ മറികടന്നാണ് രാഹുലിന്റെ നേട്ടം. ഈ സീസണിലെ ‘ഇരട്ട’ സെഞ്ച്വറിയോടെ മലയാളി ബാറ്റര്‍ ഐ.പി.എല്ലില്‍ തന്റെ സെഞ്ച്വറികളുടെ എണ്ണം അഞ്ചാക്കി ഉയര്‍ത്തിയിരുന്നു. ഇത് പിന്തള്ളിയാണ് ദല്‍ഹി ഓപ്പണറുടെ മുന്നേറ്റം.

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരങ്ങള്‍, എണ്ണം

വിരാട് കോഹ്ലി – 8

കെ. എല്‍. രാഹുല്‍ – 6

സഞ്ജു സാംസണ്‍ – 5

ശുഭ്മന്‍ ഗില്‍ – 4

സായ് സുദര്‍ശന്‍ – 3

നിതീഷ് റാണ. Photo: IndianPremierLeague/x.com

അതേസമയം, മത്സരത്തിൽ ദൽഹി നിശ്ചിത ഓവറിൽ രണ്ട് വിക്കറ്റിന് 264 റൺസെടുത്തിട്ടുണ്ട്. 67 പന്തിൽ 150 റൺസുമായി രാഹുൽ പുറത്താവാതെ നിന്നപ്പോൾ ഡേവിഡ് മില്ലർ മൂന്ന് പന്തിൽ മൂന്ന് റൺസുമായും നിന്നു.

44 പന്തിൽ 91 റൺസെടുത്ത നിതീഷ് റാണയും തിളങ്ങി. ഏഴ് പന്തിൽ 11 റൺസെടുത്ത പാതും നിസങ്ക നിരാശപ്പെടുത്തി. പഞ്ചാബിനായി അർഷ്ദീപ് സിങ്ങും സേവ്യര്‍ ബാര്‍ട്ട്‌ലെ റ്റും ഓരോ വിക്കറ്റുകൾ വീതമെടുത്തു.

ദല്‍ഹി ക്യാപിറ്റല്‍സ് പ്ലെയിങ് ഇലവന്‍

കെ.എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), പാതും നിസങ്ക, സമീര്‍ റിസ്വി, അക്സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), നിതീഷ് റാണ, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ഡേവിഡ് മില്ലര്‍, ലുങ്കി എന്‍ഗിഡി, കുല്‍ദീപ് യാദവ്, ടി. നടരാജന്‍, മുകേഷ് കുമാര്‍.

പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവന്‍

പ്രഭ്സിമ്രാന്‍ സിംഗ് (വിക്കറ്റ് കീപ്പര്‍), പ്രിയാന്‍ഷ് ആര്യ, കൂപ്പര്‍ കോണോളി, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ശശാങ്ക് സിങ്, മാര്‍ക്കസ് സ്റ്റോണിസ്, മാര്‍ക്കോ ജാന്‍സന്‍, സേവ്യര്‍ ബാര്‍ട്ട്ലെറ്റ്, വൈശാഖ് വിജയകുമാര്‍, അര്‍ഷ്ദീപ് സിങ്, യുസ്വേന്ദ്ര ചഹല്‍.

Content Highlight: IPL 2026: DC vs PBKS: KL Rahul surpassed Sanju Samson in most hundreds in IPL by Indians

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more