| Tuesday, 14th April 2026, 10:04 pm

മാഹ്‌ത്രെ തല്ലിയൊതുക്കിയത് കൊല്‍ക്കത്തയെ; കരഞ്ഞതാകട്ടെ അഭിഷേകും!

ഫസീഹ പി.സി.

ഐ.പി.എല്‍ 2026ല്‍ ചെന്നൈ സൂപ്പര്‍ കിങ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരം ചെപ്പോക്കില്‍ നടക്കുകയാണ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സി.എസ്.കെ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തിട്ടുണ്ട്. സഞ്ജു സാംസണിന്റെയും ഡെ വാള്‍ഡ് ബ്രെവ്‌സിന്റെയും കരുത്തിലാണ് ടീം മികച്ച സ്‌കോറുയര്‍ത്തിയത്.

മത്സരത്തില്‍ സി.എസ്.കെ ഓപ്പണര്‍ ആയുഷ് മാഹ്‌ത്രെ മികച്ച പ്രകടനം നടത്തിയിരുന്നു. 17 പന്തുകള്‍ നേരിട്ട് താരം 38 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. രണ്ട് സിക്‌സുകളും ആറ് ഫോറുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 223. 53 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം കൊല്‍ക്കത്ത ബൗളര്‍മാരെ തല്ലിയൊതുക്കിയത്.

ആയുഷ് മാഹ്ത്രെ. Photo: Chennai Super Kings/x.com

ഇതോടെ ഒരു സൂപ്പര്‍ നേട്ടത്തിലും മാഹ്‌ത്രെ ഇടം പിടിച്ചു. കഴിഞ്ഞ ഐ.പി.എല്‍ സീസണ്‍ മുതല്‍ മികച്ച പവര്‍ പ്ലേ സ്‌ട്രൈക്ക് റേറ്റുള്ള മൂന്നാമത്തെ താരമെന്ന നേട്ടമാണ് സി.എസ്.കെ ഓപ്പണര്‍ സ്വന്തമാക്കിയത്. 186 സ്‌ട്രൈക്ക് റേറ്റുമായാണ് താരം മൂന്നാമതെത്തിയത്. അഭിഷേക് ശര്‍മയെ മറികടന്നാണ് ആയുഷിന്റെ നേട്ടം. 184 ആണ് അഭിഷേകിന്റെ പവര്‍ പ്ലേ സ്ട്രൈക്കര്‍ റേറ്റ്.

2025 സീസണ്‍ മുതല്‍ ഏറ്റവും ഉയര്‍ന്ന പവര്‍പ്ലേ സ്‌ട്രൈക്ക് റേറ്റുള്ള താരങ്ങള്‍

(താരം – ടീം – ഇന്നിങ്സ് – സ്‌ട്രൈക്ക് റേറ്റ് എന്നീ ക്രമത്തില്‍)

വൈഭവ് സൂര്യവംശി – രാജസ്ഥാന്‍ റോയല്‍സ് – 54 – 238

പ്രിയാന്‍ഷ് ആര്യ – പഞ്ചാബ് കിങ്സ് – 29 – 188

ആയുഷ് മാഹ്‌ത്രെ – ചെന്നൈ സൂപ്പര്‍ കിങ്സ് – 31 – 186

അഭിഷേക് ശര്‍മ – സണ്‍റൈസേഴ്സ് ഹൈദരാബാദ് – 33 – 184

അജിന്‍ക്യ രഹാനെ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 104 – 180

സഞ്ജു സാംസൺ. Photo: Chennai Super Kings/x.com

മത്സരത്തില്‍ സഞ്ജു സാംസണ്‍ (32 പന്തില്‍ 48), ഡെവാള്‍ഡ് ബ്രെവിസ് (29 പന്തില്‍ 41), സര്‍ഫറാസ് ഖാന്‍ (18 പന്തില്‍ 23) എന്നിവരും തിളങ്ങി.

കൊല്‍ക്കത്തക്കായി കാര്‍ത്തിക് ത്യാഗി രണ്ട് വിക്കറ്റുകളെടുത്തപ്പോള്‍ സുനില്‍ നരെയ്ന്‍, അനുകുല്‍ റോയ്, വൈഭവ് അറോറ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

നിലവില്‍ കൊല്‍ക്കത്ത മറുപടി ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. മൂന്ന് ഓവറുകള്‍ പിന്നിടുമ്പോള്‍ ടീം ഒരു വിക്കറ്റിന് 22 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. സുനില്‍ നരെയ്‌നും (പത്ത് പന്തില്‍ 18) അജിന്‍ക്യ രഹാനെയുമാണ് (അഞ്ച് പന്തില്‍ രണ്ട്) ക്രീസിലുള്ളത്.

മൂന്ന് പന്തില്‍ ഒരു റണ്‍സ് നേടിയ ഫിന്‍ അലനാണ് പുറത്തായത്. അന്‍ഷുല്‍ കാംബോജിനാണ് വിക്കറ്റ്.

Content Highlight: IPL 2026: CSK vs KKR: Ayush Mhatre surpassed Abhishek Sharma in highest powerplay strike rate since 2025 IPL season

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more