ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഇങ്ങനെ ഒരു മുഹൂര്‍ത്തം ഇനിയുണ്ടാകുമോ! ഇല്ല എന്ന് തന്നെ ഉറപ്പിച്ച് പറയേണ്ടി വരും. വൈഭവ് സൂര്യവംശിയെന്ന രാജസ്ഥാന്‍ റോയല്‍സിന്റെ 14കാരന്‍ ഓരോ നിമിഷവും ചരിത്രം തിരുത്തിയെഴുതുന്ന കാഴ്ചയ്ക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുന്നത്.
പവര്‍പ്ലേയില്‍ 87 റണ്‍സിന്റെ കൂട്ടുകെട്ടുമായാണ് വൈഭവ് സൂര്യവംശിയും യശസ്വി ജെയ്‌സ്വാളും സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ തീമഴ പെയ്യിച്ചത്. പവര്‍പ്ലേയില്‍ തന്നെ അര്‍ധ സെഞ്ച്വറിയുമായി സൂര്യവംശി ടൈറ്റന്‍സിനെ കടന്നാക്രമിച്ചു. നേരിട്ട 17ാം പന്തിലാണ് വൈഭവ് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ആറ് സിക്‌സറും മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടെയാണ് താരം ഫിഫ്റ്റിയടിച്ചത്.
The hunger in these eyes go beyond the talk of age. All we can do is applaud! 💗🔥 pic.twitter.com/ZMmeZ9XR3D
ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ അര്‍ധ സെഞ്ചൂറിയനെന്ന ചരിത്ര നേട്ടം സ്വന്തമാക്കി അധികം വൈകാതെ ഐ.പി.എല്‍ ചരിത്രത്തിലെ എന്നല്ല, ടി-20 ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചൂറിയനെന്ന റെക്കോഡും താരം സ്വന്തമാക്കി.
17ാം പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരം 35ാം പന്തിലാണ് സെഞ്ച്വറി പൂര്‍ത്തിയാക്കുന്നത്. അതും വ്യക്തിഗത സ്‌കോര്‍ 94ല്‍ നില്‍ക്കവെ ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളായ റാഷിദ് ഖാനെ സിക്‌സറിന് പറത്തിക്കൊണ്ട്!
Youngest to score an IPL hundred
First Indian centurion this season
Second-fastest 100 in IPL HISTORY 💯
ഇതിനൊപ്പം ഐ.പി..എല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത് സെഞ്ച്വറിയുടെ റെക്കോഡും താരം സ്വന്തമാക്കി. യൂസുഫ് പത്താന്റെ റെക്കോഡ് തകര്‍ത്താണ് സൂര്യവംശി ഈ നേട്ടത്തിലെത്തിയത്.
ഐ.പി.എല്ലില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടിയ താരങ്ങള്‍
(താരം – ടീം – എതിരാളികള്‍ – സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ നേരിട്ട പന്ത് – വര്‍ഷം എന്നീ ക്രമത്തില്‍)
സെഞ്ച്വറി പൂര്‍ത്തിയാക്കി അധികം വൈകാതെ സൂര്യവംശിയുടെ വിക്കറ്റ് നഷ്ടപ്പെടുകയും ചെയ്തിരുന്നു. ടീം സ്‌കോര്‍ 166ല്‍ നില്‍ക്കവെ പ്രസിദ്ധ് കൃഷ്ണയ്ക്ക് വിക്കറ്റ് നല്‍കിയാണ് താരം മടങ്ങിയത്. 11 സിക്‌സറും ഏഴ് ഫോറും അടക്കം 265.79 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ വെടിക്കെട്ട്.
Content Highlight: IPL 20258: RR vs GT: Vaibhav Suryavanshi becomed the youngest player to score T20 century