ഒരുത്തന്‍ ഇടിമിന്നലാണെങ്കില്‍ മറ്റവന്‍ കൊടുങ്കാറ്റാണ്; എറിഞ്ഞിട്ടത് ഐ.പി.എല്‍ ചരിത്രത്തിലെ തകര്‍പ്പന്‍ നേട്ടം
IPL
ഒരുത്തന്‍ ഇടിമിന്നലാണെങ്കില്‍ മറ്റവന്‍ കൊടുങ്കാറ്റാണ്; എറിഞ്ഞിട്ടത് ഐ.പി.എല്‍ ചരിത്രത്തിലെ തകര്‍പ്പന്‍ നേട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 16th April 2025, 9:06 am

ഐ.പി.എല്‍ 2025ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് സ്വന്തമാക്കിയത് വമ്പന്‍ വിജയമാണ്. ടൂര്‍ണമെന്റിന്റെ ചരിത്രം പോലും തിരുത്തിക്കുറിച്ച 16 റണ്‍സിന്റെ വിജയമാണ് പഞ്ചാബ് സ്വന്തം തട്ടകമായ മുല്ലാന്‍പൂരില്‍ സ്വന്തമാക്കിയത്.

പഞ്ചാബ് കിങ്സ് ഉയര്‍ത്തിയ 112 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 95ന് പുറത്താവുകയായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എളുപ്പം വിജയിക്കുമെന്ന് കരുതിയ ആരാധകരെ നിരാശയിലേക്ക് തള്ളിയിട്ട് പഞ്ചാബ് വിജയം നേടുകയായിരുന്നു. ഐ.പി.എല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും ചെറിയ ടോട്ടല്‍ ഡിഫന്റ് ചെയ്യുന്ന ടീമാകാനും ശ്രേയസ് അയ്യരിന്റെ പഞ്ചാബിന് സാധിച്ചു.

ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിന്റെ മാജിക്കല്‍ സ്‌പെല്ലാണ് ലോ സ്‌കോറിങ് മത്സരത്തില്‍ പഞ്ചാബിന് വിജയം സമ്മാനിച്ചത്. 28 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് താരം നേടിയത്. മത്സരത്തിലെ താരമാകാനും ചഹലിന് സാധിച്ചിരുന്നു. ഏഴ് എക്കോണമിയിലാണ് താരം ബോളെറിഞ്ഞത്.

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചു. ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഫോര്‍ഫര്‍ നേടുന്ന താരമാകാനാണ് ചഹലിന് സാധിച്ചത്. ഈ നേട്ടത്തില്‍ കൊല്‍ക്കത്തെ സൂപ്പര്‍ താരം സുനില്‍ നരെയ്‌നൊപ്പം ചേരാനും ചഹലിന് സാധിച്ചു. എട്ട് തവണയാണ് ഇരുവരും ഐ.പി.എല്ലിലെ ഒരു ഇന്നിങ്‌സില്‍ ഫോര്‍ഫര്‍ നേടുന്നത്.

ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഫോര്‍ഫര്‍ നേടുന്ന താരം

യുസ്വേന്ദ്ര ചഹൽ - 8

സുനിൽ നരെയ്ൻ - 8

ലസിത് മലിംഗ - 7

മത്സരത്തില്‍ ചഹലിന് പുറമെ മാര്‍ക്കോ യാന്‍സന്‍ മിന്നും പ്രകടനമാണ് നടത്തിയത്. 3.1 ഓവറില്‍ 17 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. 5.37 എക്കോണമിയിലാണ് താരം ബോളെറിഞ്ഞത്. അര്‍ഷ്ദീപ് സിങ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, സേവിയര്‍ ബര്‍ലെറ്റ് എന്നിവര്‍ ഓരോ വിക്കറ്റും നേടിയിരുന്നു.

അതേസമയം കൊല്‍ക്കത്തയ്ക്ക് വേണ്ടി മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ചത് മൂന്ന് ഓവറില്‍ 25 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ഹര്‍ഷിത് റാണയാണ്. സുനില്‍ നരെയ്ന്‍ വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അന്റിച്ച് നോര്‍ക്യ വൈഭവ് അറോറ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മത്സരത്തില്‍ രഹാനെ 17 പന്തില്‍ 17 റണ്‍സായിരുന്നു രഹാനെ നേടിയത്. അംഗൃഷ് രഘുവംശി 28 പന്തില്‍ 37 റണ്‍സ് നേടി കൊല്‍ക്കത്തയ്ക്ക് വേണ്ടി മിന്നും പ്രകടനം നടത്തി. പഞ്ചാബിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് പ്രഭ്‌സിമ്രാന്‍ സിങ്ങാണ്. ബൗളിങ്ങില്‍ യസ്വേന്ദ്ര ചഹലിന്റെ മിന്നും പ്രകടനമാണ് പഞ്ചാബിന് തുണയായത്. 28 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് താരം നേടിയത്. മത്സരത്തിലെ താരമാകാനും ചഹലിന് സാധിച്ചിരുന്നു.

Content Highlight: IPL 2025: Yuzvendra Chahal In Great Record Achievement In IPL