ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും പഞ്ചാബ് കിങ്‌സും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. ഡു ഓര്‍ ഡൈ മാച്ചില്‍ സൂപ്പര്‍ കിങ്‌സിന്റെ ഹോം ഗ്രൗണ്ടായ എം.എ. ചിദംബരം സ്‌റ്റേഡിയമാണ് വേദി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ 19.2 ഓവറില്‍ 190 റണ്‍സിന് ഓള്‍ ഔട്ട് ആയിരിക്കുകയാണ്. ചെന്നൈക്ക് വേണ്ടി വെടിക്കെട്ട് മിന്നും ബാറ്റിങ് പ്രകടനം കാഴ്ചവച്ചത് ഓസ്‌ട്രേലിയന്‍ കരുത്തന്‍ സാം കറനാണ്.
മൂന്നാമനായി ക്രീസില്‍ എത്തി 47 പന്തില്‍ നിന്ന് നാല് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെ 88 റണ്‍സ് നേടിയാണ് താരം പുറത്തായത്. 187.23 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലായിരുന്നു സാം ബാറ്റ് വീശിയത്. താരത്തിന് പുറമേ മിന്നും പ്രകടനം കാഴ്ചവച്ചത് ഡെവാള്‍ഡ് ബ്രവിസാണ്. 26 പന്തില്‍ നിന്ന് 32 റണ്‍സ് നേടി മധ്യനിരയില്‍ സാമിന് കൂട്ടുനില്‍ക്കാന്‍ താരത്തിന് സാധിച്ചു.
ആവേശം നിറഞ്ഞ മത്സരത്തിലെ അവസാനഘട്ടത്തില്‍ പഞ്ചാബിന് വേണ്ടി ഓവറിന് എത്തിയ യുസ്വേന്ദ്ര ചഹലാണ് അമ്പരപ്പിച്ചത്. നിര്‍ണായകഘട്ടത്തില്‍ താരം എറിഞ്ഞ ഓവറില്‍ ഒരു ഹാട്രിക് അടക്കം നാല് വിക്കറ്റുകള്‍ ആണ് ചെന്നൈക്ക് നഷ്ടമായത്.
ആദ്യ പന്ത് നേരിടാന്‍ എത്തിയ ക്യാപ്റ്റന്‍ ധോണി സിക്‌സര്‍ പറത്തി ചഹലിനെ വരവേറ്റെങ്കിലും രണ്ടാം പന്തില്‍ മാര്‍ക്കോയാന്‍സന്റെ കൈകളില്‍ എത്തിച്ച് ധോണിയെ പുറത്താക്കാന്‍ ചഹലിന് സാധിച്ചു. 4 പന്തില്‍ ഒരു സിക്‌സും ഒരു ഫോറും വീതം നേടി 11 റണ്‍സുമായിട്ടാണ് ക്യാപ്റ്റന്‍ മടങ്ങിയത്. ശേഷം ദീപക് ഹഹൂഡ ഒരു ഡബിള്‍ എടുത്തെങ്കിലും നാലാം പന്തില്‍ പ്രിയന്‍ഷ് ആര്യയുടെ കയ്യിലെത്തിച്ച് ദീപക്കിനെ പറഞ്ഞയക്കാന്‍ ചാലിന് കഴിഞ്ഞു. പിന്നീട് അന്‍ഷുല്‍ കാംബോജിനെയും നൂര്‍ അഹമ്മദിനെയും 0 റണ്‍സിന് പുറത്താക്കി ഹാട്രിക് പൂര്‍ത്തിയാക്കുകയായിരുന്നു ചഹല്‍.
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും ചാനലിന് സാധിച്ചു. ഐ.പി.എല്ലില്‍ ഒന്നിലധികം ഹാട്രിക് നേടിയ താരങ്ങളുടെ പട്ടികയില്‍ ഇടം നേടാനാണ് ചഹലിന് സാധിച്ചത്. നേരത്തെ അമിത് മിശ്രയും (3) യുവരാജ് സിങ്ങും (2) മാത്രമാണ് ഈ നേട്ടം കൈവരിച്ചത്.
ചഹലിനു പുറമേ അര്‍ഷ്ദീപ് സിങ്, മാര്‍ക്കോ യാന്‍സന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ അസ്മത്തുള്ള ഒമാര്‍സായി, ഹര്‍പ്രീത് ബ്രാര്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.
നിലവില്‍ ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 13 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സാണ് പഞ്ചാബ് നേടിയത്. ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യ 15 പന്തില്‍ 23 റണ്‍സ് നേടി മടങ്ങിയപ്പോള്‍ ഇംപാക്ട് പ്ലെയര്‍ പ്രഭ്‌സിമ്രാന്‍ സിങ് 36 പന്തില്‍ 54 റണ്‍സ് നേടി പുറത്തായിരിക്കുകയാണ്. മാത്രമല്ല ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 37 പന്തില്‍ 28 റണ്‍സും നെഹാല്‍ വധേരയുമാണ് ക്രീസിലുള്ളത്.
Content Highlight: IPL 2025 Yuzvendra Chahal In Great Record Achievement In IPL