ഇതിനൊപ്പം മറ്റൊരു തകര്‍പ്പന്‍ റെക്കോഡും വിരാടിന്റെ പേരില്‍ കുറിക്കപ്പെട്ടു. ഐ.പി.എല്ലില്‍ ഏറ്റവുമധികം 50+ സ്‌കേീര്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഡേവിഡ് വാര്‍ണറിനൊപ്പം ഒന്നാം സ്ഥാനത്തെത്തിയാണ് വിരാട് തിളങ്ങിയത്.
ഐ.പി.എല്ലില്‍ ഏറ്റവുമധികം 50+ സ്‌കോര്‍
(താരം – 50+ സ്‌കോര്‍ എന്നീ ക്രമത്തില്‍)
ഡേവിഡ് വാര്‍ണര്‍ – 66
വിരാട് കോഹ്‌ലി – 66*
ശിഖര്‍ ധവാന്‍ – 53
രോഹിത് ശര്‍മ – 45
എ.ബി. ഡി വില്ലേഴ്‌സ് – 43
കെ.എല്‍. രാഹുല്‍ – 43
അതേസമയം, ഈ വിജയത്തിന് പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് മൂന്നാം സ്ഥാനത്താണ്. ആറ് മത്സരത്തില്‍ നിന്നും നാല് വിജയത്തോടെ എട്ട് പോയിന്റാണ് ടീമിനുള്ളത്.
ഏപ്രില്‍ 18നാണ് ആര്‍.സി.ബിയുടെ അടുത്ത മത്സരം. സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സാണ് എതിരാളികള്‍. സീസണില്‍ ഇതുവരെ ബെംഗളൂരുവില്‍ ജയിക്കാന്‍ ബെംഗളൂരുവിന് സാധിച്ചിട്ടില്ല. കളിച്ച രണ്ട് മത്സരത്തിലും പരാജയമായിരുന്നു ഫലം. ഈ ചീത്തപ്പേര് തിരുത്തുക എന്ന ലക്ഷ്യവും പഞ്ചാബിനെതിരെ കളത്തിലിറങ്ങുമ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ മുമ്പിലുണ്ടാകും.