കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ പരാജയപ്പെടുത്തിയതിന് പിന്നാലെ മുംബൈ ഇന്ത്യന്‍ ഐ.പി.എല്ലിന്റെ പ്ലേ ഓഫില്‍ പ്രവേശിച്ചിരുന്നു. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 59 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ടീം സ്വന്തമാക്കിയത്.
സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ടിന്റെ കരുത്തിലാണ് മുംബൈ ഇന്ത്യന്‍സ് വിജയം പിടിച്ചടക്കിയത്. 43 പന്ത് നേരിട്ട് ഏഴ് ഫോറും നാല് സിക്‌സറുമടക്കം 169.77 സ്‌ട്രൈക്ക് റേറ്റില്‍ പുറത്താകാതെ 73 റണ്‍സാണ് സ്‌കൈ നേടിയത്. കളിയിലെ താരവും സൂര്യ തന്നെയായിരുന്നു.
ദല്‍ഹിക്കെതിരായ 11 ബൗണ്ടറികള്‍ക്ക് പിന്നാലെ ഈ സീസണില്‍ ഏറ്റവുമധികം ബൗണ്ടറി നേടിയ താരങ്ങളുടെ പട്ടികയിലും സൂര്യ ഒന്നാമതെത്തി. സിക്‌സറും ഫോറുമായി 88 തവണയാണ് സ്‌കൈ പന്ത് അതിര്‍ത്തിവര കടത്തിയത്.
ഈ ലിസ്റ്റില്‍ സ്‌കൈ ഒറ്റയ്ക്കല്ല, 88 വീതം ബൗണ്ടറികളുമായി ഗുജറാത്ത് ടൈറ്റന്‍സിന്റെ സായ് സുദര്‍ശനും രാജസ്ഥാന്‍ സൂപ്പര്‍ താരം യശസ്വി ജെയ്‌സ്വാളും കൂട്ടിനുണ്ട്.
ഐ.പി.എല്‍ 2025ല്‍ ഏറ്റവുമധികം ബൗണ്ടറികള്‍ നേടിയ താരം
അതേസമയം, ക്യാപ്പിറ്റല്‍സിനെതിരായ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും സ്‌കൈ സ്വന്തമാക്കി. ടി-20 ഫോര്‍മാറ്റില്‍ തുടര്‍ച്ചയായ ഏറ്റവുമധികം മത്സരങ്ങളില്‍ 25+ റണ്‍സ് നേടുന്ന താരമായാണ് സൂര്യ റെക്കോഡിട്ടത്. ഐ.പി.എല്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള ടി-20 മാച്ചുകളും താരങ്ങളും അടങ്ങിയ പട്ടികയിലാണ് സ്‌കൈ ഒന്നാമനായി ഇടം നേടിയത്.