ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്സിനെതിരെ തകര്‍പ്പന്‍ വിജയവുമായി സണ്‍റൈസേഴ്സ് ഹൈദരാബാദ്. സണ്‍റൈസേഴ്സിന്റെ ഹോം ഗ്രൗണ്ടായ ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ വിജയമാണ് സണ്‍റൈസേഴ്സ് സ്വന്തമാക്കിയത്.
Second highest successful run-chase in the #TATAIPL ✅
Runs galore, records broken and Hyderabad rises to a run-chase that will be remembered for the ages 🤩
തുടര്‍ച്ചയായ നാല് തോല്‍വികള്‍ക്ക് ശേഷമാണ് സണ്‍റൈസേഴ്സ് സീസണിലെ രണ്ടാം വിജയം നേടിയത്. ആ വിജയമാകട്ടെ ഐ.പി.എല്ലിലെ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത് റണ്‍ചെയ്സിലൂടെയുമാണ് ടീം സ്വന്തമാക്കിയത്.
പഞ്ചാബ് ഉയര്‍ത്തിയ 246 റണ്‍സിന്റെ വിജയലക്ഷ്യം ഒമ്പത് പന്ത് ബാക്കി നില്‍ക്കെ ഹോം ടീം മറികടക്കുകയായിരുന്നു. അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് സെഞ്ച്വറിയുടെ കരുത്തിലാണ് സണ്‍റൈസേഴ്സ് വിജയിച്ചത്.
ഈ പ്രകടനത്തോടെ ഒരു മറ്റൊരു തകര്‍പ്പന്‍ നേട്ടവും അഭിഷേക് സ്വന്തം പേരില്‍ എഴുതി ചേര്‍ത്തിട്ടുണ്ട്. ഐ.പി.എല്ലില്‍ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ നേടുന്ന ബാറ്ററുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താനാണ് താരത്തിന് സാധിച്ചത്. വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്ലാണ് ഈ ലിസ്റ്റില്‍ മുന്നിലുള്ളത്.
ഐ.പി.എല്ലിലെ ഒരു ഇന്നിങ്‌സില്‍ കൂടുതല്‍ ബൗണ്ടറികള്‍ നേടുന്ന ബാറ്റര്‍
(താരം – ബൗണ്ടറികള്‍ – എതിരാളികള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ബാറ്റിങ് തെരഞ്ഞെടുത്ത് ആറ് വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സെടുത്തിരുന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ അര്‍ധ സെഞ്ച്വറിയും ഓപ്പണര്‍മാരായ പ്രഭ്‌സിമ്രാന്‍ സിങിന്റെയും പ്രിയന്‍ഷ് ആര്യയുടെയും തട്ട് തകര്‍പ്പന്‍ ബാറ്റിങ്ങുമാണ് പഞ്ചാബിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. അവസാന ഓവറിലെ മാര്‍ക്കസ് സ്റ്റോയ്‌നിസിന്റെ വെടിക്കെട്ട് പ്രകടനം പഞ്ചാബിന് ഫിനിഷിങ് ടച്ചും നല്‍കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്സിന് ഗംഭീര തുടക്കമാണ് ലഭിച്ചത്. സീസണിലെ ആദ്യ മത്സരത്തിന് ശേഷം മങ്ങിയ ട്രവിഷേക് സഖ്യം ഒരിക്കല്‍ക്കൂടി ഹൈദാരാബാദില്‍ കൊടുങ്കാറ്റഴിച്ചുവിട്ടു.
1️⃣7️⃣1️⃣ shades of DESTRUCTION 💥
A record partnership from Travis Head & Abhishek Sharma sealed a dominating win for #SRH 🧡