ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ മുംബൈ ഇന്ത്യന്‍സ് പരാജയപ്പെടുത്തിയിരുന്നു. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 11 പന്ത് ബാക്കി നില്‍ക്കവെ വിജയലക്ഷ്യം മറികടന്ന് നാല് വിക്കറ്റിന്റെ വിജയമാണ് ഹോം ടീം നേടിയത്. ഇതോടെ സീസണില്‍ ഹൈദരാബാദിന് അഞ്ചാം തോല്‍വിയും നേരിടേണ്ടി വന്നു.
We’ll bounce back stronger.#PlayWithFire | #MIvSRH | #TATAIPL2025 pic.twitter.com/LEIv7EEiHn
— SunRisers Hyderabad (@SunRisers) April 17, 2025
മത്സരത്തില്‍ ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തിരുന്നു. യുവതാരം അഭിഷേക് ശര്‍മയുടെയും ഹെന്റിക്ക് ക്ലാസന്റെയും അനികേത് വര്‍മയുടെ കാമിയോയുടെയും കരുത്തിലാണ് ഓറഞ്ച് ആര്‍മി ഭേദപ്പെട്ട സ്‌കോറിലെത്തിയത്.
Work left with the ball 💪#PlayWithFire | #MIvSRH | #TATAIPL2025 pic.twitter.com/sJABWzvBIm
— SunRisers Hyderabad (@SunRisers) April 17, 2025
മത്സരത്തിന് ശേഷം സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ബാറ്റിങ് നിരയെ വിമര്‍ശിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരങ്ങളായ ഹര്‍ഭജന്‍ സിങ്ങും മുഹമ്മദ് കൈഫും. ഹൈദരാബാദ് ബാറ്റമാര്‍ക്ക് ഫോറും സിക്സും അടിക്കണമെന്നേയുള്ളൂവെന്നും റണ്‍സ് നേടാന്‍ അവര്‍ക്ക് ഫ്‌ലാറ്റ് ട്രാക്കുകളും ചെറിയ ബൗണ്ടറികളും വേണമെന്നും ഹര്‍ഭജന്‍ വിമര്‍ശിച്ചു.





