ഐ.പി.എല്‍ 2025ല്‍ റിഷബ് പന്തിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പാറ്റ് കമ്മിന്‍സ് നയിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടാനൊരുങ്ങുകയാണ്. ഹൈദരാബാദിന്റെ തട്ടകമായ ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തില്‍ ടോസ് നേടിയ പന്ത് എതിരാളികളെ ബാറ്റിങ്ങിനയച്ചു.
സീസണിലെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട സൂപ്പര്‍ ജയന്റ്‌സ് ആദ്യ ജയം തേടിയാണ് ഓറഞ്ച് ആര്‍മിയുടെ തട്ടകത്തിലെത്തിയിരിക്കുന്നത്. അതേസമയം, സ്വന്തം കോട്ടയായ ഉപ്പലില്‍ വിജയം തുടരാനാണ് സണ്‍റൈസേഴ്‌സ് ഒരുങ്ങുന്നത്.
🚨 Toss 🚨@LucknowIPL won the toss and elected to bowl against @SunRisers in Hyderabad.
ഞായറാഴ്ച ഇതേ ഗ്രൗണ്ടില്‍ നടന്ന തങ്ങളുടെ ആദ്യ മത്സരത്തില്‍ ടൂര്‍ണമെന്റ് ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന രണ്ടാമത് സ്‌കോര്‍ പടുത്തുയര്‍ത്തിയാണ് സണ്‍റൈസേഴ്‌സ് ക്യാമ്പെയ്ന്‍ ആരംഭിച്ചത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ 286 റണ്‍സാണ് ഓറഞ്ച് ആര്‍മി അടിച്ചെടുത്തത്. രാജസ്ഥാനെതിരെ ടീം 44 റണ്‍സിന് വിജയിക്കുകയും ചെയ്തിരുന്നു.
അതേസമയം, ദല്‍ഹിക്കെതിരെ പരാജയപ്പെട്ട ശേഷമാണ് ലഖ്‌നൗ രണ്ടാം മത്സരത്തിനിറങ്ങുന്നത്. കളിയുടെ സമസ്ത മേഖലകളിലും പരാജയമായ റിഷബ് പന്തിന്റെ തിരിച്ചുവരവാണ് സണ്‍റൈസേഴ്‌സിനെതിരെ ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
ഏയ്ഡന്‍ മര്‍ക്രം, നിക്കോളാസ് പൂരന്‍, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, ആയുഷ് ബദോണി, അബ്ദുള്‍ സമദ്, ഷര്‍ദുല്‍ താക്കൂര്‍, പ്രിന്‍സ് യാദവ്, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍, ദിഗ്വേഷ് സിങ്.