ഇതോടെ അവസാന മൂന്ന് മത്സരങ്ങളില്‍ ജയിച്ച് സീസണില്‍ നിന്ന് പടിയിറങ്ങാന്‍ ഓറഞ്ച് ആര്‍മിക്ക് സാധിച്ചു. പോയിന്റ് ടേബിളിലെ ആറാം സ്ഥാനക്കാരായാണ് കമ്മിന്‍സും കൂട്ടരും പടിയിറങ്ങുന്നത്.
മത്സര ശേഷം സീസണിലെ ടീമിന്റെ പ്രകടനങ്ങളെ കുറിച്ച് ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് സംസാരിച്ചിരുന്നു. ഇത് ഒരു അത്ഭുതകരമായ ഫിനിഷിങ്ങായിരുന്നുവെന്നും അവസാന കുറച്ച് മത്സരങ്ങളില്‍ നന്നായി കളിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഫൈനലില്‍ എത്താന്‍ കഴിയുന്ന ടീമുണ്ടായിട്ടും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെന്ന് ഓസ്ട്രേലിയന്‍ താരം അഭിപ്രായപ്പെട്ടു. മറ്റ് സ്റ്റേഡിയങ്ങളില്‍ തങ്ങള്‍ക്ക് വേണ്ടത്ര പ്രകടനം നടത്താന്‍ കഴിഞ്ഞില്ലെന്ന് കമ്മിന്‍സ് കൂട്ടിച്ചേര്‍ത്തു.
‘ഇത് ഒരു അത്ഭുതകരമായ ഫിനിഷിങ്ങായിരുന്നു. കഴിഞ്ഞ കുറച്ച് മത്സരങ്ങളില്‍, പ്രത്യേകിച്ച് ഞങ്ങളുടെ ബാറ്റിങ്ങില്‍ നല്ല മാറ്റമുണ്ടായി. ഞങ്ങള്‍ക്ക് കഴിവുണ്ടെന്ന് ഞങ്ങള്‍ക്കറിയാം, പക്ഷേ ചിലപ്പോഴൊക്കെ, ഞങ്ങള്‍ വളരെ മോശമായി കളിച്ചു. സാധാരണയായി ഫൈനലിലെത്താന്‍ കഴിയുന്ന ഒരു ടീമാണ് ഞങ്ങള്‍ക്കുള്ളത്, പക്ഷേ ഈ വര്‍ഷം അത് സംഭവിച്ചില്ല.
ധാരാളം സ്‌കോര്‍ ചെയ്യാന്‍ കഴിയുന്ന പിച്ചാണ് ഞങ്ങള്‍ക്കുള്ളത്. പക്ഷേ മറ്റുള്ളയിടത്ത് ഏകദേശം 170 റണ്‍സ് ലക്ഷ്യമിടേണ്ടതുണ്ട്, അത് ഞങ്ങള്‍ക്ക് ബുദ്ധിമുട്ടായിരുന്നു. ഈ സീസണില്‍ നിരവധി കളിക്കാര്‍ക്ക് കളിക്കാന്‍ അവസരം ലഭിച്ചു. പരിക്കുകളും കളിക്കാരുടെ ടീം വിടലുകള്‍ ഉണ്ടായെങ്കിലും ടീമില്‍ ഞാന്‍ ശരിക്കും സന്തുഷ്ടനാണ്. ഞങ്ങള്‍ 20 വ്യത്യസ്ത കളിക്കാരെ ഉപയോഗിച്ചതായി തോന്നി,’ കമ്മിന്‍സ് പറഞ്ഞു.