സീസണിലെ അവസാന മത്സരം വിജയിച്ചുകൊണ്ട് പടിയിറങ്ങാനാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒരുങ്ങുന്നത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 278 റണ്‍സിന്റെ പടുകൂറ്റന്‍ ടോട്ടലാണ് സണ്‍റൈസേഴ്‌സ് അടിച്ചെടുത്തത്.
ഹെന്‌റിക് ക്ലാസന്റെ സെഞ്ച്വറിയും ട്രാവിസ് ഹെഡിന്റെ വെടിക്കെട്ട് പ്രകടനവുമാണ് സണ്‍റൈസേഴ്‌സിന് മികച്ച ടോട്ടല്‍ സമ്മാനിച്ചത്. ഈ സീസണിലെ ഏറ്റവുമുയര്‍ന്ന രണ്ടാമത് ടോട്ടലിന്റെ റെക്കോഡും സ്വന്തമാക്കിയാണ് സണ്‍റൈസേഴ്‌സ് സീസണിലെ അവസാന ഇന്നിങ്‌സും ബാറ്റ് ചെയ്ത് അവസാനിപ്പിച്ചത്.
ഏഴ് ഫോറും ഒമ്പത് സിക്‌സറും ഉള്‍പ്പടെ 39 പന്തില്‍ പുറത്താകാതെ 105 റണ്‍സ് നേടിയാണ് ക്ലാസന്‍ നൈറ്റ് റൈഡേഴ്‌സ് ബൗളിങ് യൂണിറ്റിന് മേല്‍ കാട്ടുതീയായിപ്പടര്‍ന്നത്. 17ാം പന്തില്‍ അര്‍ധ സെഞ്ച്വറി പൂത്തിയാക്കിയ താരം 37ാം പന്തില്‍ സെഞ്ച്വറിയും പൂര്‍ത്തിയാക്കി.
