യുദ്ധം അയ്യരും സൂര്യയും തമ്മില്‍; നോട്ടമിടുന്നത് സീസണിലെ വെടിക്കെട്ട് റെക്കോഡില്‍
Sports News
യുദ്ധം അയ്യരും സൂര്യയും തമ്മില്‍; നോട്ടമിടുന്നത് സീസണിലെ വെടിക്കെട്ട് റെക്കോഡില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 1st June 2025, 12:20 pm

ഐ.പി.എല്‍ 2025 സീസണ്‍ അവസാനത്തോട് അടുക്കുകയാണ്. ഫൈനല്‍ ഉള്‍പ്പെടെ രണ്ട് മത്സരങ്ങളാണ് ഇനി ടൂര്‍ണമെന്റില്‍ ബാക്കിയുള്ളത്. സീസണിനുടനീളം മികച്ച ഫോമില്‍ മുന്നേറിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഇതിനകം തന്നെ ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്.

ഇന്ന് നടക്കുന്ന രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ പഞ്ചാബ് കിങ്‌സും മുംബൈയും തമ്മില്‍ ഏറ്റുമുട്ടാനിരിക്കുകയാണ്. പോരാട്ടത്തില്‍ വിജയിക്കുന്നവര്‍ കിരീടത്തിനായി ആര്‍.സി.ബിയെ നേരിടും. ഗുജറാത്തിലെ അഹമ്മദാബാദ് സ്റ്റേഡിയത്തിലാണ് ഇരു മത്സരങ്ങള്‍ക്കും വേദി. ഐ.പി.എല്ലില്‍ ഇതുവരെ 33 മത്സരങ്ങളാണ് ബെംഗളൂരുവും മുംബൈയും തമ്മില്‍ കളിച്ചത്. അതില്‍ 17 മത്സരങ്ങളില്‍ മുംബൈ വിജയിച്ചപ്പോള്‍ 16 എണ്ണമാണ് പഞ്ചാബിന് വിജയിക്കാന്‍ സാധിച്ചത്.

മത്സരത്തില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന മുംബൈയുടെ സൂര്യകുമാര്‍ യാദവിനേയും പഞ്ചാബിന്റെ ശ്രേയസ് അയ്യരേയും ഒരു തകര്‍പ്പന്‍ നേട്ടമാണ് കാത്തിരിക്കുന്നത്. ഐ.പി.എല്‍ 2025ല്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരങ്ങളാകാനാണ് ഇരുവരുടേയും മുന്നിലുള്ള സൂപ്പര്‍ റെക്കോഡ്.

നിലവില്‍ ഈ നേട്ടത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ നിക്കോളാസ് പൂരനാണ് ഈ നേട്ടത്തില്‍ ഒന്നാമന്‍. നിലവില്‍ സൂര്യ ഈ നേട്ടത്തില്‍ 35 സിക്‌സറുമായി മൂന്നാം സ്ഥാനത്താണ്. ഇന്ന് നടക്കുന്ന മത്സരത്തില്‍ അഞ്ച് സിക്‌സര്‍ നേടിയാല്‍ സൂര്യയെ മറികടക്കാന്‍ ശ്രേയസ് അയ്യര്‍ക്ക് സാധിക്കും. അതേസമയം ആറ് സിക്‌സര്‍ നേടിയാല്‍ ഈ ലിസ്റ്റില്‍ മുന്നിലെത്താന്‍ സ്‌കൈക്കും കഴിയും.

ഐ.പി.എല്‍ 2025ല്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരങ്ങള്‍, സിക്‌സര്‍ എന്ന ക്രമത്തില്‍

നിക്കോളാസ് പൂരന്‍ (ലഖ്‌നൗ) – 40

മിച്ചല്‍ സ്റ്റാര്‍ക്ക് (ലഖ്‌നൗ) – 37

സൂര്യകുമാര്‍ യാദവ് (മുംബൈ) – 35

ശ്രേയസ് അയ്യര്‍ (പഞ്ചാബ്) – 31

ഇതുവരെ സീസണില്‍ 15 മത്സരത്തില്‍ നിന്ന് 516 റണ്‍സാണ് താരം നേടിയത്. 97* റണ്‍സിന്റെ ഉയര്‍ന്ന റണ്‍സും താരം നേടിയിട്ടുണ്ട്. 46.91 എന്ന ആവറേജിലാണ് താരം ബാറ്റ് ചെയ്തത്. അതേസമയം സൂര്യ 15 മത്സരങ്ങളില്‍ നിന്ന് 673 റണ്‍സാണ് നേടിയത്. 73 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 67.30 എന്ന ആവറേജും താരത്തിനുണ്ട്.

Content Highlight: IPL 2025: Shreyas Iyer And Suryakumar Yadav Need More Sixes To Achieve Great Record In IPL 2025