ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ മടങ്ങിവരവിനാണ് രാജസ്ഥാന്‍ റോയല്‍സ് ആരാധകര്‍ കാത്തിരിക്കുന്നത്. പരിക്ക് മൂലം ഐ.പി.എല്‍ 2025ലെ ആദ്യ മൂന്ന് മത്സരത്തിലും ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ താരത്തിന് തന്റെ പഴയ ചുമതലയേറ്റെടുക്കാന്‍ അനുമതി ലഭിച്ചിരിക്കുകയാണ്.
സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ നിന്ന് ക്യാപ്റ്റന്‍സിക്കും വിക്കറ്റ് കീപ്പിങ്ങിനും ഉള്‍പ്പെടെയുള്ള അനുമതി സ്വന്തമാക്കിയാണ് സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി മടങ്ങിയെത്താനൊരുങ്ങുന്നത്.
ഈ മത്സരത്തില്‍ ഒരു തകര്‍പ്പന്‍ നേട്ടവും സഞ്ജുവിനെ കാത്തിരിക്കുന്നുണ്ട്. രാജസ്ഥാന്‍ റോയല്‍സിനായി 150 മത്സരം കളിക്കുന്ന ആദ്യ താരമെന്ന റെക്കോഡിലേക്കാണ് സഞ്ജു കാലെടുത്ത് വെക്കാന്‍ ഒരുങ്ങുന്നത്.
ഐ.പി.എല്‍ കരിയറില്‍ സഞ്ജുവിന്റെ 172ാം മത്സരമാണിത്. രാജസ്ഥാന്‍ റോയല്‍സിന് പുറമെ ദല്‍ഹി ഡെയര്‍ഡെവിള്‍സിന് വേണ്ടിയാണ് താരം കളത്തിലിറങ്ങിയത്. ദല്‍ഹിക്കൊപ്പവും താരം മികച്ച പ്രകടനമാണ് പുറത്തെടുത്തിരുന്നത്.
ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി ഏറ്റവുമധികം മത്സരം കളിച്ച താരങ്ങള്‍
ഇതിനൊപ്പം മറ്റൊരു ചരിത്ര നേട്ടവും സഞ്ജുവിനെ കാത്തിരിക്കുന്നുണ്ട്. രാജസ്ഥാനെ ഏറ്റവുമധികം വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റനെന്ന റെക്കോഡാണ് സഞ്ജുവിന് മുമ്പിലുള്ളത്. നിലവില്‍ 31 വിജയവുമായി ഇതിഹാസ താരം ഷെയ്ന്‍ വോണിനൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണ് സഞ്ജു.
രാജസ്ഥാന്‍ റോയല്‍സിനെ ഏറ്റവുമധികം വിജയങ്ങളിലേക്ക് നയിച്ച ക്യാപ്റ്റന്‍മാര്‍
(ക്യാപ്റ്റന്‍ – സ്പാന്‍ – മത്സരം – വിജയം – വിജയശതമാനം എന്നീ ക്രമത്തില്‍)
സീസണില്‍ കളിച്ച മൂന്ന് മത്സരത്തില്‍ രണ്ട് മത്സരത്തിലും രാജസ്ഥാന്‍ പരാജയപ്പെട്ടിരുന്നു. ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനോടും രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോടുമാണ് തോല്‍വിയേറ്റുവാങ്ങിയത്. സണ്‍റൈസേഴ്സിനോട് അവരുടെ തട്ടകത്തിലും ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരോട് സെക്കന്‍ഡ് ഹോം ഗ്രൗണ്ടിലും റോയല്‍സ് തോല്‍വിയേറ്റുവാങ്ങി.
ഗുവാഹത്തിയില്‍ നടന്ന മൂന്നാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെയാണ് രാജസ്ഥാന്‍ പരാജയപ്പെടുത്തിയത്.
നിലവില്‍ രണ്ട് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് രാജസ്ഥാന്‍. സഞ്ജുവിന്റെ വരവോടെ ടീം നില മെച്ചപ്പെടുത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
Content highlight: IPL 2025: Sanju Samson will be playing 150th IPL match for Rajasthan Royals