രോഹിത്തും വിരാടുമൊക്കെ കയ്യടക്കിയ റെക്കോഡ് ലിസ്റ്റിലേക്ക് അടിച്ചുകയറാന്‍ സഞ്ജു; കാത്തിരിക്കുന്നത് വെടിക്കെട്ട് നേട്ടം!
2025 IPL
രോഹിത്തും വിരാടുമൊക്കെ കയ്യടക്കിയ റെക്കോഡ് ലിസ്റ്റിലേക്ക് അടിച്ചുകയറാന്‍ സഞ്ജു; കാത്തിരിക്കുന്നത് വെടിക്കെട്ട് നേട്ടം!
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 16th April 2025, 2:47 pm

ഐ.പി.എല്ലില്‍ ഇന്ന് (ബുധന്‍) നടക്കാനിരിക്കുന്ന മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സും രാജസ്ഥാന്‍ റോയല്‍സുമാണ് ഏറ്റുമുട്ടുന്നത്. ദല്‍ഹിയുടെ തട്ടകമായ അരുണ്‍ ജെയ്റ്റ്‌ലി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ടൂര്‍ണമെന്റില്‍ ആറ് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയവും നാല് തോല്‍വിയും ഉള്‍പ്പെടെ എട്ടാം സ്ഥാനത്താണ് നിലവില്‍ രാജസ്ഥാന്‍.

അതേസമയം അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് വിജയവും ഒരു തോല്‍വിയും ഉള്‍പ്പെടെ രണ്ടാം സ്ഥാനത്താണ് ദല്‍ഹി. പോയിന്റ് ടേബിളില്‍ മുന്നേറാന്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന് വിജയം അനിവാര്യമാണ്. ഇരുവരും ഏറ്റുമുട്ടുമ്പോള്‍ തകര്‍പ്പന്‍ മത്സരം തന്നെയായിരിക്കും ഇന്ന് അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുക.

ഈ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിനെ കാത്തിരിക്കുന്നത് ഒരു തര്‍പ്പന്‍ നാഴികക്കല്ലാണ്. ടി-20യിലെ ഒരു പുതിയ നാഴികക്കല്ല് സ്വന്തമാക്കാന്‍ സാധിക്കും. മത്സരത്തില്‍ ആറ് സിക്സറുകള്‍ നേടിയാല്‍ ടി-20യില്‍ 350 സിക്സറുകള്‍ പൂര്‍ത്തിയാക്കാന്‍ സഞ്ജുവിന് സാധിക്കും.

344 സിക്സുകളാണ് സഞ്ജു ഇതുവരെ ടി-20യില്‍ സ്വന്തമാക്കിയത്. മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ക്ക് മാത്രമേ ടി-20യില്‍ 350 സിക്സുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടുള്ളൂ. രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ് എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ച ഇന്ത്യന്‍ താരങ്ങള്‍.

സീസണില്‍ ഇതുവരെ ആറ് മത്സരങ്ങളില്‍ നിന്ന് 30.75 ആവറേജിലും 139.04 സ്‌ട്രൈക്ക് റേറ്റിലും 193 റണ്‍സാണ് സഞ്ജു നേടിയത്. അതില്‍ 21 ഫോറും ഏഴ് സിക്‌സും ഉള്‍പ്പെടുന്നു. ബിഗ് ഹിറ്റുകള്‍ക്ക് പേര് കേട്ട സഞ്ജു വരാനിരിക്കുന്ന മത്സരങ്ങളില്‍ മിന്നും പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. സീസണില്‍ ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് സഞ്ജുവിന് നേടാന്‍ സാധിച്ചത്.

Content Highlight: IPL 2025: Sanju Samson Need Six Sixers To Achieve Great Milestone In T-20